റോഡിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടികളുടെ സ്വകാര്യഭാഗങ്ങളില്‍ കയറിപ്പിടിച്ചു, യുവാവിന് ഒടുവില്‍ കിട്ടിയത് മുട്ടന്‍ പണി, സംഭവം ഇങ്ങനെ

ചാലക്കുടി : റോഡിലൂടെ കറങ്ങി നടന്ന് റോഡിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടികളെ കയറി പിടിക്കുകയും അപമാനിക്കുകയും ചെയ്ത യുവാവ് പോലീസ് പിടിയില്‍. തമിഴ്‌നാട് സ്വദേശിയാണ് പിടിയിലായത്. തമിഴ്‌നാട് കന്പം തേനി സ്വദേശിയായ ശിവ എന്ന് വിളിക്കുന്ന ശിവകുമാറാണ് പിടിയിലായത്. 22 കാരനായ ഇയാളെ എസ് ഐ മാരായ ബി കെ അരുണ്‍ കുമാര്‍, എം എസ് ഷാജന്‍, കെ ടി ബെന്നി, എ എസ് ഐ സുമേഷ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

പ്രതിയായ ശിവ ചൗക്കയിലെ ഒരു കോഴി ഫാമില്‍ സൂപ്രവൈസറായി ജോലി ചെയ്ത് വരികയായിരുന്നു. വളരെ മോടിയായ വസ്ത്രധാരണ നടത്തി ബൈക്കില്‍ കറങ്ങുന്ന ശിവ വഴിയിലൂടെ നടന്നുപോകുന്ന പെണ്‍കുട്ടികളുടെ ശരീരഭാഗങ്ങളില്‍ കയറിപിടിക്കുകയാണ് പതിവ്. 17 വയസുള്ള ഒരു പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഈ സമയം 18 വയസ്ുള്ള മറ്റൊരു പെണ്‍കുട്ടിയും പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടികളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും നടത്തിയ അന്വേഷണത്തില്‍ ഒടുവില്‍ പ്രതിയായ ശിവ പിടിയിലായി.

Loading...

ഇയാള്‍ പിടിയിലായതറിഞ്ഞ് നിരവധി പെണ്‍കുട്ടികള്‍ പരാതിയുമായി പല സ്ഥലങ്ങളില്‍നിന്നും എത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

അതേസമയം മറ്റൊരു സംഭവത്തില്‍ വീട്ടമ്മയെ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. മഞ്ചേരി പയ്യനാട് വട്ടിപ്പറമ്പത്ത് പ്രിന്‍സ് റഹ്മാന്‍ എന്ന പ്രിന്‍സിനെ(27)യാണ് പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്.ആഗസ്റ്റ് 24 വ്യാഴാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. വീട്ടിലെ അടുക്കളയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്ന വീട്ടമ്മയെയാണ് പ്രിന്‍സ് അടുക്കളയില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കേസില്‍ അറസ്റ്റിലായ പ്രിന്‍സ് നേരത്തെയും സമാനമായ രീതിയില്‍ പ്രദേശത്തെ വീടുകളില്‍ കയറി സ്ത്രീകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചുണ്ടെന്നാണ് പോലീസ് പറയുന്നത്.

ആഗസ്റ്റ് 24 വ്യാഴാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വീട്ടില്‍ അതിക്രമിച്ചു കയറിയാണ് പ്രിന്‍സ് ഭര്‍തൃമതിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. രാവിലെ അടുക്കളയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുകയായിരുന്ന യുവതിയെ പിന്നിലൂടെ വന്ന പ്രതി വായും മൂക്കും പൊത്തിപ്പിടിക്കുകയായിരുന്നു.
ഭയന്നു വിറച്ച യുവതിയോട് ശബ്ദമുണ്ടാക്കിയാല്‍ കൊന്നു കളയുമെന്നും പ്രിന്‍സ് ഭീഷണിപ്പെടുത്തി. ഇതിനുപിന്നാലെയാണ് മാനഭംഗത്തിന് മുതിര്‍ന്നത്. പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതിയുടെ മൂക്കിലൂടെ രക്തം വന്നു. ഇതുകണ്ടതോടെ പ്രിന്‍സ് ശ്രമം ഉപേക്ഷിച്ച് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രദേശത്ത് നേരത്തെയും സമാന സംഭവമുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി. ആ സംഭവത്തില്‍ ഉള്‍പ്പെട്ട ആളില്‍ നിന്നും ലഭിച്ച സൂചനയില്‍ നിന്നാണ് പ്രിന്‍സിനെ അറസ്റ്റ് ചെയ്തത്.

പീഡനശ്രമത്തിനിരയായ യുവതിയുടെ വീടും പരിസരവും പ്രിന്‍സ് ദിവസങ്ങളായി നിരീക്ഷിച്ച് വരികയായിരുന്നു. സ്ത്രീകള്‍ ഒറ്റയ്ക്ക് താമസിക്കുന്ന പ്രദേശത്തെ മറ്റുചില വീടുകളും ഇയാള്‍ കണ്ടുവച്ചിരുന്നതായും പോലീസ് അറിയിച്ചു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മഞ്ചേരി സിഐ എന്‍ബി ഷൈജു, എസ്‌ഐ റിയാസ് ചാക്കീരി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.