ഫേസ്ബുക്കില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടില്‍ ആളില്ലാത്ത സമയം എത്തി പീഡിപ്പിച്ചു, പ്രതിയെ സാഹസികമായി പിടികൂടി പോലീസ്

ഇരവിപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പരിചയപ്പെട്ട് വീട്ടിലെത്തി പീഡിപ്പിച്ച ശേഷം മുങ്ങിയ യുവാവിനെ പോലീസ് പിടികൂടി. കൊട്ടിയും പറക്കുളം അല്‍മനാമ പമ്പിന് പുറകുവശം മഞ്ഞക്കുഴി നജീം മന്‍സിലില്‍ ആഷിക്ക് (22) ആണ് പോലീസ് പിടിയിലായത്. ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഈ അക്കൗണ്ടിലൂടെ കുട്ടിയുമായി പരിചയപ്പെട്ടായിരുന്നു പ്രതി പീഡനത്തിന് കളമൊരുക്കിയത്.

ഇരവിപുരം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുമായി ഫേസ്ബുക്കിലൂടെ സൗഹൃദത്തിലാകുകയും ആളില്ലാതിരുന്ന സമയം വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്നും പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു.

Loading...

പെണ്‍കുട്ടി വിവരം ബന്ധുക്കളെ അറിയിക്കുകയും ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എസിപിഎ സന്തോഷിന്റെ നിര്‍ദേശ പ്രകാരം ഇരവിപുരം എസ് എച്ച് ഒ കെ വിനോദിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംങം രൂപീകരിക്കുകയും പ്രതിയെ പിടികൂടുകയും ആയിരുന്നു. കൊല്ലം സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കുണ്ടറ പടപ്പക്കരയിലാണ് ഇയാളുടെ ഒളിസങ്കേതം കണ്ടെത്തി. ഇവിടെയെത്തിയ പൊലീസ് സംഘത്തെ കണ്ട് വീടിന്റെ ടെറസിന് മുകളില്‍ നിന്ന് ചാടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.