അമ്മയെ പറ്റിച്ച് ജമന്തി ആണെന്ന് പറഞ്ഞ് കഞ്ചാവ് വളർത്തിയ മകൻ ഒടുവിൽ പിടിയിൽ

ആലപ്പുഴ: വീട്ടു മുറ്റത്ത് കഞ്ചാവ് ചെടി നട്ട് വളർത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴയിലെ തുറവൂരിൽ ആണ് നാട്ടുകാരെ ഒന്നടങ്കം അമ്പരപ്പിച്ച സംഭവം ഉണ്ടായത്. കുത്തിയതോട് പഞ്ചായത്ത് പത്താം വാർഡിൽ ചാലാപ്പള്ളി വീട്ടിൽ ഷാരോൺ എന്ന 24 കാരനെ ആണ് കഞ്ചാവ് ചെടി നട്ടത്തിലും പരിപാലിച്ചതിനും പോലീസ് അറസ്റ്റ് ചെയ്തത്.

പ്ലാസ്റ്റിക് ചാക്കിന് അകത്താണ് ഷാരോൺ കഞ്ചാവ് ചെടി വളർത്തിയത്. വീട്ടിൽ ഒരു പണിയും ചെയ്യാത്ത മകൻ പതിവായി ചക്കിലെ ചെടിക്ക് വെള്ളം ഒഴിക്കുന്നത് കണ്ട അമ്മ എന്ത് ചെടിയാണ് അതെന്ന് തിരക്കി. ജമന്തി പോലൊരു ചെടി ആണെന്ന് ആയിരുന്നു ഷാരോൺ മറുപടി പറഞ്ഞത്. ഒടുവിൽ പോലീസ് എത്തി മകനെ അറസ്റ്റ് ചെയ്തപ്പോൾ ആണ് ഇത് കഞ്ചാവ് ചെടി ആയിരുന്നു എന്ന് ആ അമ്മക്ക് മനസ്സിലായത്.

Loading...

വാർഡിൽ ജനമൈത്രി ബീറ്റ് നടത്തിയിരുന്ന കുത്തിയതോട് പോലീസ് ഉദ്യോഗസ്ഥർക്ക് ഷാരോൺ കഞ്ചാവ് നട്ടു വളർത്തുന്ന വിവരം ലഭിച്ചു. സിവിൽ പൊലീസ് ഓഫീസർമാരായ കെ ആർ രതീഷിനും പ്രവീണിനുമാണ് വിവരം ലഭിച്ചത്. തുടർന്ന് ശാരൂണിനെ നിരീക്ഷിക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ പോലീസിന് നിർദേശം നൽകി. ഇത് പ്രകാരം പോലീസ് ഇയാളെ നിരീക്ഷിച്ച് വരിക ആയിരുന്നു.

സംഭവം ശേരിയാണെന്ന് മനസ്സിലാക്കിയതോടെ, കുത്തിയതോട് എസ് ഐ ഏലിയാസ് ജോർജിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോസ്ഥരെത്തി ഷാരൂണിനെ അറസ്റ്റ് ചെയ്തു. കഞ്ചാവ് ചെടികളെ പരിപാലിക്കുന്ന സമയത്തായിരുന്നു പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തത്. പൊലീസുകാർ നടത്തിയ ചോദ്യം ചെയ്യലിൽ ഷാരൂണിന്റെ അടുക്കൽ നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. 2016-ൽ കഞ്ചാവ് ഉപയോഗിച്ചതിന് കുത്തിയതോടിൽ അറസ്റ്റിലായ ഷാരൂണിനെ കോടതി ശിക്ഷിച്ചിട്ടുണ്ട്.

അതേസമയം മറ്റൊരു സംഭവത്തിൽ ആലുവ സ്‌കൂള്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന ഇടനിലക്കാരന്‍ പിടിയിലായത് മകന്റെ ബാഗില്‍ കഞ്ചാവ് പൊതി കണ്ട അമ്മയുടെ അവസരോചിതമായ ഇടപെടല്‍ മൂലം.സ്വന്തം മകന്‍ കഞ്ചാവ് ഉപയോഗിക്കുന്നതറിഞ്ഞ ‘അമ്മ ആദ്യം ഒന്ന് ഞെട്ടിയെങ്കിലും എക്‌സൈസിന്റെ കീഴിലെ വിമുക്തി മിഷനില്‍ വിവരം അറിയിച്ചു.

തുടര്‍ന്ന് കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയതോടെ എക്‌സൈസിന് ലഭിച്ചത് തേടി നടന്ന വിരുതനെ പൂട്ടാനുള്ള സുപ്രധാന വിവരങ്ങള്‍. എക്‌സൈസ് സീക്രട്ട് ഗ്രൂപ്പ് അന്വേഷണം ഏറ്റെടുത്ത് ദിവസങ്ങള്‍ക്കകം മുഖ്യ ഇടനിലക്കാരാന്‍ വലയില്‍.

കുട്ടമശേരി കുമ്പശ്ശേരി വീട്ടില്‍ ആസാദാണ് (36) പിടിയിലായത്. സൗദി അറേബ്യയിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് ഇയാള്‍ കഞ്ചാവ് വില്പനയിലേക്ക് തിരിഞ്ഞത്. ഇയാളുടെ പക്കല്‍ നിന്നും രണ്ടേകാല്‍ കിലോ കഞ്ചാവും വില്പന നടത്താന്‍ ഉപയോഗിച്ചിരുന്ന ആഡംബര ബൈക്കും കണ്ടെടുത്തു.പ്രതിയുമായി ഇടപാടുകള്‍ നടത്തിയിരുന്നവര്‍ എക്സൈസ് നിരീക്ഷണത്തിലാണ്.

എക്സൈസ് ഇന്‍സ്പെക്ടര്‍ പി. ശ്രീരാജ്, പ്രിവന്റീവ് ഓഫീസര്‍ കെ.ആര്‍. രാംപ്രസാദ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.എം. അരുണ്‍കുമാര്‍, സിദ്ധാര്‍ത്ഥകുമാര്‍, വിപിന്‍ദാസ്, ഡ്രൈവര്‍ പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.