സ്‌കൂള്‍ കാലഘട്ടം മുതലുള്ള സൗഹൃദം പ്രണയമായി, വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു, അവശയായി റോഡരികില്‍ കിടന്ന പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത് നാട്ടുകാര്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി ലൈംഗികപീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. കൊല്ലം പരവൂര് പൂതക്കുളം സ്വദേശി ഹരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയും പ്രതിയും സ്‌കൂള്‍ കാലഘട്ടം മുതല്‍ തന്നെ പരിചയക്കാരായിരുന്നു. ഈ പരിചയം പ്രണയത്തിലേക്ക് വഴിമാറി. ഒടുവില്‍ വിവാഹവാഗ്ദാനം നല്‍കി പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ കൂട്ടുകാരിയുടെ വീട്ടില്‍ വച്ചും, പെണ്‍കുട്ടിയുടെ വീടിനു സമീപമുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ വച്ചും പ്രതി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി. വഴിയരികില്‍ അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയ നാട്ടുകാര്‍ വിവരം തിരക്കിയപ്പോള്‍ താന്‍ വിഷം കഴിച്ചുവെന്നും ഇപ്പോള്‍ മരിക്കുമെന്നും പറഞ്ഞതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പരിശോധിച്ച ഡോക്ടറോട് താന്‍ വിഷം കഴിച്ചതല്ല പീഡിപ്പിക്കപ്പെട്ടതാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.

Loading...

പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം പരവൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.