പതിനഞ്ചുകാരന് ലഹരി നല്‍കി മയക്കി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് പിടിയില്‍

പതിനഞ്ച് വയസുകാരന്‍ വിദ്യാര്‍ത്ഥിക്ക് ലഹരി നല്‍കി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ടൂര്‍ കുവ്വക്കോട് സ്വദേശി സുമേഷാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ പോക്‌സോ ചുമത്തി.

മദ്യം കഴിച്ച് അവശ നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിയെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് 15 വയസുകാരനെ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനേ തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു.

ഒന്നര മാസം മുന്‍പ് ലഹരി വസ്തുക്കള്‍ നല്‍കി കുട്ടിയെ ഇയാള്‍ പ്രദേശത്തേ വയലില്‍ വച്ചു പലതവണ പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കി. പ്രതിക്കെതിരെ പോക്‌സോ, ജുവൈനല്‍ ജസ്റ്റിസ് നിയമങ്ങള്‍ പ്രകാരം കേസെടുത്താണ് അറസ്റ്റ്. മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.