പനി ബാധിച്ച് ആശുപത്രിയിലെത്തിയ 11 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്‌ററില്‍

Loading...

തിരുവനന്തപുരം:കഴക്കൂട്ടത്ത് പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 11 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് കല്ലേച്ചിറ സ്വദേശി ആഷിഖിനെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റു ചെയ്തത്.

പനി ബാധിച്ചതിനെ കഴക്കൂട്ടത്തെ സ്വകാര്യാശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതായിരുന്നു പെണ്‍കുട്ടിയെ. ഈ സമയം ആശുപത്രിയിലെത്തിയ ആഷിഖ് പേ വാര്‍ഡിലെ റൂമില്‍ ഒറ്റക്കിരുന്ന പെണ്‍കുട്ടിയെ പട്ടാപ്പകല്‍ കയറിപ്പിടിക്കുകയായിരുന്നു. കുട്ടി ബഹളം വെച്ചതോടെ യുവാവ് ഓടിരക്ഷപ്പെട്ടു. മരുന്ന് വാങ്ങാനായി പോയ അമ്മ തിരികെയെത്തിയപ്പോള്‍ കുട്ടി കാര്യങ്ങള്‍ പറഞ്ഞുകൊടുത്തു. ഇതോടെ പരാതി പോലീസിലെത്തുകയും ആശുപത്രിയിലെ സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിയുകയും പോലീസ് അറസ്റ്റു ചെയ്യുകയുമായിരുന്നു.

Loading...

കഴക്കൂട്ടത്തെ ഭാര്യവീട്ടിലെത്തിയ സമയത്തായിരുന്നു ആഷിഖ് ആശുപത്രിയിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.