വഴിയിലൂടെ നടന്നു പോയ 13കാരിയെ പട്ടാപ്പകല്‍ പീഡിപ്പിക്കാന്‍ ശ്രമം, തൊടുപുഴയില്‍ യുവാവ് പിടിയില്‍

തൊടുപുഴ: ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പതിമൂന്ന് കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍. ശാസ്താംപാറ സ്വദേശിയ്യ സിറാജ് എന്ന 36കാരനാണ് പിടിയിലായത്. 11ന് നെടിയശാല പുറപ്പുഴ റോഡില്‍ ആയിരുന്നു സംഭവം ഉണ്ടായത്. റോഡിലൂടെ പെണ്‍കുട്ടി നടന്ന് പോയപ്പോള്‍ ബൈക്കില്‍ എത്തിയ പ്രതി കയറിപ്പിടിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയും വീട്ടുകാരും പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കരിങ്കുന്നം പൊലീസ് പ്രദേശത്തെ കടകളിലെ സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ കണ്ടെത്തുകയായിരുന്നു. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാള്‍. കൊവിഡ് പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Loading...