ഭിന്നശേഷിക്കാരിയെയും ഏഴു വയസ്സുകാരിയെയും പീഡിപ്പിച്ചു; പ്രതി പിടിയിൽ

കോഴിക്കോട്: ഭിന്നശേഷിക്കാരിയെയും ഏഴു വയസ്സുകാരിയെയും ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിലായി. കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. തൃക്കുറ്റിശേരി സ്വദേശി മുഹമ്മദിനെയാണ് (47) ബാലുശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെയാണ് ഇയാൾ അറസ്റ്റിലായത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

ഭിന്നശേഷിക്കാരിയും പെൺകുട്ടിയും തനിച്ചുണ്ടായിരുന്ന സമയത്ത് വീട്ടിലെത്തിയ ഇയാൾ പെൺകുട്ടിയെ മടിയിലിരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. കുട്ടി കുതറിയോടി രക്ഷപ്പെട്ടപ്പോൾ വീട്ടിനകത്ത് കിടക്കുകയായിരുന്ന ഭിന്നശേഷിക്കാരിയെ പീഡനത്തിനിരയാക്കി. ഓടിരക്ഷപ്പെട്ട കുട്ടി, നാട്ടുകാരെ വിവരമറിയിച്ചു. ഇവരെത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. ഒളിവിൽ പോയ പ്രതിക്ക് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Loading...