നാലു വയസ്സുകാരിയെ ഒന്നരമാസം ലൈംഗികമായി പീഡിപ്പിച്ചു;പ്രതി പിടിയില്‍

മുണ്ടക്കയം: നാലുവയസ്സുകാരിയെ ഒന്നരമാസമായി ലൈംഗികമായി പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റില്‍. കോട്ടയം മുണ്ടക്കയത്താണ് സംഭവം നടന്നത്. ഒന്നരമാസമായി കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് പ്രതിയെ പിടികൂടിയത്.ഇന്ന് രാവിലെയോട് കൂടി പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. നാലു നാലുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ മുണ്ടക്കയം സ്വദേശിയായ 20 കാരന്‍ അഭിജിത്ത് ആണ് പൊലീസ് പിടിയിലായത്. കുട്ടിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് കുട്ടി വിവരം തുറന്നു പറഞ്ഞത്.

തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ കുട്ടിയെ ദേഹ പരിശോധനയ്ക്ക് വിധേയയാക്കുകയായിരുന്നു. ശേഷം പീഡനം സ്ഥിരീകരിച്ചു.മൂന്നുമാസം മുമ്പാണ് പ്രതിയുടെ വീടിനു സമീപം കുട്ടിയുടെ കുടുംബം താമസിക്കാനെത്തിയത്. കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളുകൂടിയാണ് പ്രതി. സ്‌നേഹം നടിച്ച് ഇടയ്ക്കിടെ ഇയാള്‍ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോകുമായിരുന്നു. ഈ സമയത്താണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് വിവരം. രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. മുണ്ടക്കയം സിഐ സി. ഷിബു കുമാറിന്റെ നേതൃത്വത്തില്‍ ഒടുവില്‍ പ്രതി പിടിയിലാവുകയായിരുന്നു.

Loading...