62 വയസുള്ള വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു,32 കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: 62 വയസ്സുള്ള വയോധികയെ വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 32 കാരന്‍ അറസ്റ്റിലായി. കണ്ണൂര്‍ ധര്‍മടം സ്വദേശി ശ്രീജിത്ത് ആണ് അറസ്റ്റിലായത്. ഇയാള്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് ഒരു മാസത്തിന് ശേഷമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കവിഞ്ഞ മാസം 11 നായിരുന്നു സംഭവം നടന്നത്. സ്ത്രീയുടെ വീട്ടില്‍ ഇയാള്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.തനിച്ചുതാമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ മദ്യലഹരിയിലാണ് ഇയാൾ എത്തിയത്.

ഭയന്നു വിറച്ച സ്ത്രീ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി. എന്നാൽ ഇതിനകം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാളുടെ പിന്നാലെ ഓടിയെങ്കിലും അന്ന് പിടികൂടാൻ സാധിച്ചില്ല. അതിനുശേഷം സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല.അതിനിടെ അപ്രതീക്ഷിതമായാണ് ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഒളിത്താവളത്തിൽ പറ്റി ധർമ്മടം സിഐ ശ്രീജിത്ത് കോടേരിക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.. മാഹി ബോട്ട് ജെട്ടിക്ക് സമീപത്തു നിന്നാണ് പ്രതിയെ പോലിസ് പിടികൂടിയത്.

Loading...