ചെർപ്പുളശ്ശേരി: ഉത്തരേന്ത്യക്കാർ താമസിക്കുന്ന കെട്ടിടത്തിൽ മോഷണം നടത്തിയ പ്രതിയെ പിടികൂടി. മൊബൈൽ ഫോണും പൈസയും മോഷ്ടിച്ച യുവാവാണ് പൊലീസ് പിടിയിലായത്. നെല്ലായ പാറക്കതൊടി നിയാമുദ്ദീനാണ് (29) പൊലീസ് പിടികൂടിയത്. ചെർപ്പുളശ്ശേരി ഇ.എം.എസ് റോഡിൽ ബിവറേജസ് ഔട്ട്ലറ്റിന് സമീപമാണ് മോഷണം നടന്നത്. ജ്യേഷ്ഠനൊപ്പം ബൈക്കിൽ എത്തിയാണ് പ്രതി മോഷണം നടത്തിയത്.നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.