യൂട്യൂബ് നോക്ക് വാറ്റ്, രണ്ട് പേര്‍ പിടിയില്‍

കാലടി: യൂട്യൂബ് നോക്കി വ്യാജ മദ്യം നിര്‍മിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ പോലീസ് പിടികൂടി. കൊറ്റമം തളിയന്‍ വീട്ടില്‍ ടിന്റോ ജോസ് (32), ഷിനോയ് (37) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 50 ലിറ്ററോളം വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൊറ്റമം പള്ളി കടവിനടുത്ത് പെരിയാര്‍ പുഴയോട് ചേര്‍ന്നുള്ള കുറ്റിക്കാട്ടില്‍ ചാരായം വാറ്റാന്‍ തയ്യാറെടുക്കുന്ന സമയമാണ് ഇവരെ പിടികൂടുന്നത്.

പ്രതികള്‍ സ്വന്തമായി വാറ്റ് ഉപകരണങ്ങള്‍ നിര്‍മ്മിക്കുകയായിരുന്നു. ഒന്നാം പ്രതിയായ ടിന്റോ ജോസ് കാലടി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളും, നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമാണ്. രണ്ടാം പ്രതി ഷിനോയി ലോക് ഡൗണിന് മുമ്പ് ഇംഗ്ലണ്ടില്‍ നിന്നും ലീവിന് വന്നതാണ്.

Loading...

കാലടി സി.ഐ എം.ബി ലത്തീഫിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ജെയിംസ് മാത്യു, എം.എന്‍ സുരേഷ്, എ.എസ്.ഐമാരായ അബ്ദുല്‍ സത്താര്‍, ഷിജു എസ്,?സി.പി.ഒമാരായ സജിത്ത് കുമാര്‍, വില്‍സണ്‍.യു.പി, സെബാസ്റ്റ്യന്‍, അനില്‍കുമാര്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.