വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

പാറശാല: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. കൊറ്റാമത്തിന് സമീപം പുതുക്കുളം സന്തോഷ് ഭവനില്‍ സന്തോഷ് എന്ന 28കാരനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19ന് ആണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്.

ആളൊഴിഞ്ഞ തക്കം നോക്കി വീട്ടില്‍ അതിക്രമിച്ച് കടന്ന് സന്തോഷ് വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രതി വീട്ടമ്മയുടെ വായ് പൊത്തിപ്പിടിക്കാന്‍ ശ്രമിച്ചു, എന്നാല്‍ വീട്ടമ്മ ബഹളം വച്ചപ്പോള്‍ പ്രതി ഓടി മറിയുകയായിരുന്നു. വീട്ടമ്മ പാറശാല പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Loading...