പെണ്‍കുട്ടിയുടെ മൊഴികേട്ട് ബോധംകെട്ട് വീണ് വനിത പോലീസ് ഉദ്യോഗസ്ഥ

മനുഷ്യ മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്ന പീഡന കഥയാണ് ഓച്ചിറയില്‍ നിന്നും പുറത്തെത്തുന്നത്. അനാഥാലയത്തില്‍ നിന്ന് പഠിച്ചിരുന്ന വിദ്യാര്‍ത്ഥിനി വീട്ടില്‍ പോകാന്‍ മടി കാണിച്ചതോടെയാണ് രണ്ടാനച്ഛന്റെ പീഡന കഥ പുറത്തുവരുന്നത്. അമ്മയുടെ പ്രസവസമയത്താണ് ആദ്യമായി ഇയാള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. തൃക്കുന്നപ്പുഴ പൊലീസ് ഷാജിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഓച്ചിറ സി.ഐ ആര്‍ പ്രകാശ്, എസ്.ഐ അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

വെള്ളികുന്നം കടുവിനാല്‍ സ്വദേശി ഷാജിയാണ് (42) പതിനാലുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്. സമാനതകളില്ലാത്ത ദുരിതം അനുഭവിച്ച കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നതിനിടെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ബോധം കെട്ട് വീണു. ഷാജിയ്ക്ക് വള്ളികുന്നത്ത് ഭാര്യയും രണ്ട് മക്കളുമുണ്ട്. എന്നാല്‍, അഞ്ച് വര്‍ഷമായി ക്ലാപ്പന ആലുംപീടികയ്ക്ക് സമീപം മറ്റൊരു യുവതിയോടൊപ്പം കഴിയുകയായിരുന്നു. രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള മകളെയാണ് കഴിഞ്ഞ നാലു വര്‍ഷമായി നിരന്തരം പീഡിപ്പിച്ചിരുന്നത്.

Loading...

പെണ്‍കുട്ടി ഒരു പ്രാവശ്യം ഗര്‍ഭിണിയായെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. പെണ്‍കുട്ടി ഒരു അനാഥാലയത്തില്‍ പഠിക്കുകയായിരുന്നു. പ്രതി പെണ്‍കുട്ടിയെ നാലു വര്‍ഷമായി എല്ലാ ആഴ്ചയിലും വീട്ടില്‍ വിളിച്ചുകൊണ്ട് വന്ന് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി വീട്ടില്‍ പോകാതായതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തായത്.