ബസിൽ നിന്ന് മാരകായുധങ്ങളുടെ ശേഖരം കണ്ടെടുത്തു ; അറസ്റ്റ്

മുംബൈ : ബസിൽ നിന്ന് മാരകായുധങ്ങൾ കണ്ടെടുത്തു. ഇതുമായി ബന്ധപ്പെട്ട് പർവേസ് ആലം ​​എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അജ്മീറിൽ നിന്ന് വരികയായിരുന്ന ബസിലാണ് പർവേസ് ആയുധങ്ങളുമായി യാത്ര ചെയ്തത്. നഗരത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

8 വാളുകളും 10 കത്തികളും ഉൾപ്പെടെ 31 ആയുധങ്ങളാണ് പിടിച്ചെടുത്തത് . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റെന്ന് പോലീസ് സൂപ്രണ്ട് അനികേത് ഭാരതി അറിയിച്ചു. അജ്മീറിൽ നിന്ന് മാലേഗാവിലേക്ക് ഒരു കൂട്ടം മാരകായുധങ്ങൾ കൊണ്ടുപോകുന്നതായി പവാർവാഡി പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചിരുന്നു.

Loading...

തുടർന്ന് പവാർവാഡി പോലീസ് ബസ് മുംബൈ-ആഗ്ര ഹൈവേയിൽ വച്ച് പരിശോധിച്ചു. ഇതിനിടെയാണ് ബസിൽ നിന്ന് മാരകായുധങ്ങൾ കണ്ടെടുത്തത്. പ്രതി പർവേസിനെതിരെ കേസെടുത്ത് ചോദ്യം ചെയ്തുവരികയാണ്. മാലേഗാവിലെ റസൂൽപുര നിവാസിയാണ് പർവേസ് . ഒരു ബാഗിൽ നിന്ന് എട്ട് വാളുകളും എട്ട് കയ്യുറകളും പത്ത് വലിയ കത്തികളുമടക്കം 31 തരം മൂർച്ചയുള്ള ആയുധങ്ങൾ കണ്ടെടുത്തു.