ഡേറ്റിങ് ആപ്പ് ഉപയോഗിച്ച് യുവതികളെ വശീകരിച്ച് ശാരീരികമായി ദുരുപയോഗം ചെയ്ത യുവാവ് പിടിയില്‍

ഡേറ്റിങ് ആപ്പ് ഉപയോഗിച്ച് യുവതികളെ വശീകരിച്ച് ശാരീരികമായി ദുരുപയോഗം ചെയ്ത യുവാവ് പിടിയില്‍. നൈജീരിയന്‍ സ്വദേശിയായ 32കാരനാണ് പിടിയിലായത്. 53 വയസുള്ള സ്ത്രീയെ 20 തവണ ദുരുപയോഗം ചെയ്ത കേസില്‍ യുവാവ് നേരത്തെ പിടിയിലായിരുന്നു.

സ്ത്രീയെ ശാരീരികമായി ഉപദ്രവിച്ചെന്നുമാണ് കേസ്. കേസില്‍ ഇയാളെ ഒരു വര്‍ഷം തടവിനും നാടുകടത്താനും ശിക്ഷിച്ചിരുന്നു. ഇതിനുപിന്നാലെ 33 വയസുള്ള ഉക്രെയിന്‍ സ്വദേശിയായ യുവതിയെയും അഞ്ചു തവണ ഇയാള്‍ ദുരുപയോഗം ചെയ്തു. ഒരാഴ്ചയ്ക്കിടെയാണ് പ്രതി രണ്ടു കുറ്റകൃത്യങ്ങളും ചെയ്‌തെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

Loading...

ഒരേ ഡേറ്റിങ് ആപ്പ് ഉപയോഗിച്ചായിരുന്നു യുവതികളെ ഇയാള്‍ വശീകരിച്ചിരുന്നത്. ഒരു കഫേയില്‍ വച്ച് കാണാമെന്ന് പറഞ്ഞ ഇയാള്‍ പിന്നീട് അത് തന്റെ അപാര്‍ട്ട്‌മെന്റിലേക്ക് ആക്കുകയായിരുന്നുവെന്ന് യുവതിയുടെ മൊഴി. ഫ്‌ലാറ്റില്‍ വച്ച് തന്നെ അഞ്ചു തവണ ശാരീരികമായി അതിക്രമിച്ചുവെന്ന് യുവതി മൊഴി നല്‍കി. പ്രതിയെ ആദ്യം കണ്ടത് സോഷ്യല്‍ മീഡിയ വഴിയാണ്. പരസ്പരം കാണാമെന്ന് പറഞ്ഞതും അയാളാണ്. പിന്നീട് അയാള്‍ അല്‍ ബര്‍ഷയിലെ അപാര്‍ട്ട്‌മെന്റിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ വച്ച് ഒരു സിറിഞ്ച് ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു.

സഹായത്തിനുവേണ്ടി അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ അയാള്‍ പാട്ട് ഉറക്കെ വച്ചു. അതുകൊണ്ട് തന്നെ തന്റെ ശബ്ദം പുറത്തു കേട്ടില്ലെന്നും അവര്‍ പറഞ്ഞു.