ബസില്‍ കോൺഗ്രസ് മുൻ പഞ്ചായത്ത് അംഗത്തിന്റെ നഗ്‌നതാപ്രദര്‍ശനം; ഇറക്കിവിട്ടപ്പോള്‍ ബസിന് കല്ലെറിഞ്ഞു; കണ്ടക്ടര്‍ക്ക് പരിക്ക്

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി(KSRTC) ബസിനുള്ളില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ഇറക്കിവിട്ട ആള്‍ ബസിന് കല്ലെറിഞ്ഞു.

തിരുവനന്തപുരം വെള്ളനാട് വച്ചായിരുന്നു സംഭവം. കല്ലേറില്‍ കണ്ടക്ടര്‍ അനൂപിന് പരിക്കേറ്റു(Injured). ബസിനുള്ളില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാരോപിച്ച്‌ മണിക്കുട്ടന്‍ എന്നയാള്‍ക്കെതിരെ യാത്രക്കാര്‍ കണ്ടക്ടറോട് പരാതിപ്പെട്ടിരുന്നു.

യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് ഇയാളെ ബസില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. തൊട്ടുപിന്നാലെ മറ്റൊരു വാഹനം വിളിച്ചെത്തിയ ഇയാള്‍ വെള്ളനാട് വില്ലേജ് ഓഫീസിനു മുന്നില്‍ വച്ച്‌ ബസിന് കല്ലെറിയുകയായിരുന്നു. യാത്രക്കാരില്‍ ചിലര്‍ക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്.

Loading...

ബസിനകത്ത് വച്ച് മുണ്ടഴിച്ച് കയ്യിൽ പിടിച്ച് ബഹളം ഉണ്ടാക്കിയതിനാണ് മണിക്കുട്ടനെ ഇറക്കിവിട്ടത്. യാത്രക്കാരുടെ പരാതിയെ തുടർന്നായിരുന്നു നടപടി. തൊട്ടുപിന്നാലെ വന്ന ബൈക്കിൽ കയറി ബസിന് സമീപമെത്തിയ മണിക്കുട്ടൻ ബസിന് കല്ലെറിഞ്ഞു. കല്ലേറിൽ കണ്ടക്ടർ അനൂപിന് പരിക്കേറ്റു. ഇയാളെ വെള്ളനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരിൽ ചിലർക്കും നിസ്സാര പരിക്കേറ്റു. വെള്ളനാട് വില്ലേജ് ഓഫീസിന് മുന്നിൽ വച്ചായിരുന്നു അതിക്രമം. വെള്ളനാട് പഞ്ചായത്ത് മുൻ അംഗമായ മണിക്കുട്ടൻ കോൺഗ്രസ് പ്രവർത്തകൻ കൂടിയാണ്.