കുടിയന്മാരേ… സൂക്ഷിക്കുക…: അടി പുറത്ത്; മദ്യപിച്ചതിന്റെ പേരില്‍ മംഗലാപുരം സ്വദേശിക്ക്‌ 70 അടിയും തടവും

ദമാം: മദ്യപിച്ചുവെന്ന പേരില്‍ സൗദിയില്‍ മംഗലാപുരം സ്വദേശിക്ക്‌ എഴുപത്‌ അടിയും തടവും ശിക്ഷ. ദമാമില്‍ എട്ടുമാസം മുമ്പു ്രൈഡവറായി ജോലിക്കെത്തിയ മംഗലാപുരം സ്വദേശി മദ്യപിച്ചതിനേത്തുടര്‍ന്ന്‌ രണ്ടുമാസമായി ജയിലില്‍ കഴിയുകയാണെന്നു സാമൂഹിക പ്രവര്‍ത്തകന്‍ കമാല്‍ കളമശേരി പറഞ്ഞു.

മംഗലാപുരം പുത്തൂര്‌ കോശിയുടേയും അന്നമ്മയുടേയും മകനായ ജോബി തരകന്‍ കോശിയേയാണു മദ്യപിച്ച കുറ്റം ചുമത്തി സ്‌പോണ്‍സര്‍ പോലീസില്‍ ഏല്‍പ്പിച്ചത്‌. വീട്ടുകാരി മറ്റു ജോലികള്‍ക്കു നിര്‍ബന്ധിച്ചപ്പോള്‍ ജോബി വിസമ്മിതിച്ചു. മദ്യപിച്ചിട്ടുണ്ടോ എന്നു ചോദിച്ച ശേഷം പോലീസില്‍ വിവരമറിയിച്ച്‌ സ്‌പോണ്‍സര്‍ അറസ്‌റ്റ്‌ ചെയ്യിക്കുകയായിരുന്നെന്നു ജോബി പറഞ്ഞു. കോടതി 70 അടി ശിക്ഷ വിധിച്ചു.

Loading...

14 ദിവസം ശിമാലിയ സ്‌റ്റേഷനില്‍ തടവിലായിരുന്നു. ജയിലില്‍ എത്തിയിട്ട്‌ ഒന്നരമാസം കഴിഞ്ഞു. സ്‌പോണ്‍സര്‍ ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട്‌ ജയില്‍ അധികൃതര്‍ക്കു കൈമാറിയതായാണു വിവരം. ഇന്ത്യന്‍ എംബസി ഇടപ്പെട്ട്‌ ജോബിയെ ഉടന്‍ ജയില്‍ മോചിതനാക്കും എന്ന പ്രതീക്ഷയിലാണു മാതാപിതാക്കളും ഭാര്യയും കുഞ്ഞും അടങ്ങുന്ന ഇദ്ദേഹത്തിന്റെ കുടുംബം.