വിവാഹിതയായ സ്ത്രീയെ കാണാനെത്തിയ യുവാവിന് സംഭവിച്ചത്

ഭോപ്പാല്‍: സദാചാര പോലീസ് ചമഞ്ഞ് പലരും പലരെയും മര്ദ്ദിക്കുന്ന പല സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. കേരളത്തിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ ഒരു സംഭവം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഭോപ്പാലില്‍ നിന്നുമാണ്. വിവാഹിതയായ സ്ത്രീയെ കാണാന്‍ എത്തിയ 28കാരനെ നാട്ടുകാര്‍ പിടിച്ച് വയ്ക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

28കാരനായ യുവാവാണ് വിവാഹിതയായ സ്ത്രീയെ കാണാന്‍ എത്തിയതിനെ തുടര്‍ന്ന് നാട്ടുകാരുടെ പിടിയിലായത്. ഇയാള്‍ക്കും സ്ത്രീക്കും നാട്ടുകാരുടെ മര്‍ദ്ദനമേറ്റു. സ്ത്രീയെയും യുവാവിനെയും അന്യായമായി തടഞ്ഞുനിറുത്തി നാട്ടുകാര്‍ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം നടക്കുന്നതായും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കുന്നു.

Loading...

മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ സില്ലോളി ഗ്രാമത്തിലാണ് സംഭവം. സ്ത്രീയുമായി യുവാവ് അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. രണ്ടു കുട്ടികളുടെ അമ്മയായ ഈ സ്ത്രീയുടെ ഭര്‍ത്താവ് ജയ്പൂരിലാണ് ജോലി ചെയ്യുന്നത്.

ഡിസംബര്‍ നാലിന് സ്ത്രീയെ കാണാന്‍ യുവാവ് വീട്ടിലെത്തിയതാണ് നാട്ടുകാരുടെ പ്രകോപനത്തിന് കാരണം. ഇരുവരെയും നാട്ടുകാര്‍ മര്‍ദ്ദിച്ചതായി പൊലീസ് പറയുന്നു. 28കാരനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. സ്ത്രീയെ മര്‍ദ്ദിക്കുകയും മുടി പിടിച്ച് വലിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

അതേസമയം വിവാഹിതരാകാതെ പ്രായപൂര്‍ത്തിയായ ആണും പെണ്ണും ഹോട്ടല്‍ മുറിയില്‍ കഴിയുന്നത് കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. അവിവാഹിതരാണെന്ന കാരണത്താല്‍ താമസിക്കുന്ന മുറിയില്‍ പോലീസ് കയറി പരിശോധിക്കുന്നത് തീര്‍ത്തും നിയമവിരുദ്ധമായ നടപടിയാണെന്നും ജസ്റ്റിസ് എംഎസ് രമേശ് പറഞ്ഞു. വിവാഹം കഴിക്കാതെ ഒരുമിച്ച് കഴിയുന്നത് തടയാനാകില്ലെന്നും അതൊരു തരത്തിലും ക്രിമിനല്‍ കുറ്റമല്ലെന്നും. അവരെ തടയാന്‍ നിയമത്തില്‍ വകുപ്പുകളുമില്ലെന്നുമായിരുന്നു കോടതിയുടെ വ്യക്തമായ നിരീക്ഷണം.കോയമ്പത്തൂരില്‍ അവിവാഹിതരായ സ്ത്രീക്കും പുരുഷനും മുറി എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്റെ പരസ്യത്തിനെതിരെ സ്വകാര്യവ്യക്തി നല്‍കിയ പരാതിയില്‍ പോലീസ് ഹോട്ടല്‍ റെയ്ഡ് നടത്തുകയും അവിവാഹിതരായ ജോഡികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ നടപടിക്കെതിരെ യുവതിയും യുവാവും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇപ്പോള്‍ വിധി പുറപ്പെടുവിച്ചത്.

മുറിയില്‍ നിന്ന് മദ്യം പിടിച്ചെടുത്ത പോലീസ് നടപടിയെയും കോടതി വിമര്‍ശിച്ചു. നിയമപരമായി മദ്യം വില്‍ക്കുന്നതിനോ വിളമ്പുന്നതിനോ അനുവാദമുണ്ടെങ്കില്‍ റൂമിലെ മദ്യം പിടിച്ചെടുത്ത നടപടി തെറ്റാണെന്നും ജഡ്ജ് പറഞ്ഞു. ഹോട്ടലിന് ലൈസന്‍സില്ലെങ്കില്‍ പോലും റൂമില്‍ മുറിയെടുത്തവര്‍ സ്വന്തം നിലക്ക് മദ്യം കൊണ്ടുവരുന്നത് എങ്ങനെയാണ് നിയമവിരുദ്ധമാകുന്നതെന്ന് കോടതിക്ക് മനസില്ലാകുന്നില്ലെന്നും ജഡ്ജ് പറഞ്ഞു.
കഴിഞ്ഞ ജൂണിലാണ് കോയമ്പത്തൂരില്‍ കേസിനാസ്പദമായ സംഭവം നടന്നത്. ഹോട്ടല്‍ റൂം ബുക്കിംഗ് ആപ്ലിക്കേഷനാണ് അവിവാഹിതരായ പുരുഷനും സ്ത്രീക്കും മുറി നല്‍കുമെന്ന് പരസ്യം നല്‍കിയത്. തുടര്‍ന്ന് വിവധ സംഘടനകള്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് പോലീസ് ഹോട്ടലില്‍ റെയ്ഡ് നടത്തുകയും ചിലരെ അറസ്റ്റ് ചെയ്ത് ഹോട്ടല്‍ പൂട്ടുകയും ചെയ്തിരുന്നു.