പാമ്പ് കടിയേറ്റു; അട്ടപ്പാടിയിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ൽ പാമ്പ് കടിയേറ്റ ആദിവാസി യുവാവിന് ദാരുണാന്ത്യം. പു​തു​ർ താ​ഴെ മൂ​ല​ക്കൊ​മ്പ് ഊ​രി​ലെ സ​തീ​ഷാ​ണ് മ​രി​ച്ച​ത്.ഇന്ന് രാവിലെയാണ് ദാരുണ സംഭവം നടന്നത്. പാമ്പ് കടിയേറ്റ ഉടനെ തന്നെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും സതീഷിന് കൃത്യസമയത്തിന് ചികിത്സ കിട്ടിയില്ലെന്ന ആരോപണം ശക്തമായി ഉയരുന്നുണ്ട്. അതേസമയം തന്നെ അധികൃതർക്കെതിരെ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ബ​ന്ധു​ക്ക​ൾ പ്ര​തി​ഷേ​ധി​ച്ചു കൊണ്ടിരിക്കുകയാണ്.