കുഞ്ഞിനെ മാറോട് ചേര്‍ത്ത് പാലൂട്ടി അച്ഛന്‍”; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Loading...

കുപ്പിപ്പാല്‍ കുടിക്കാന്‍ മടി. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രക്ഷയില്ലാതെ അറ്റകൈ പ്രയോഗിച്ച്‌ കുഞ്ഞിന്റെ അച്ഛന്‍. കുഞ്ഞിന്റെ അമ്മ അടുത്തില്ലാതെ വന്നതോടെയാണ് കുപ്പിപ്പാല്‍ കൊടുക്കാന്‍ അച്ഛന്‍ നിര്‍ബന്ധിതനായത്. എന്നാല്‍ കുഞ്ഞ് കുടിക്കാന്‍ തയാറാകാതെ വന്നതോടെ അച്ഛന്‍ കുഴങ്ങി. പിന്നാലെ കുഞ്ഞിനെ മാറോട് ചേര്‍ത്ത് പാലൂട്ടുന്ന അച്ഛന്റെ വീഡിയോ ആണ് ലോകം കണ്ടത്.

ലോക പുരുഷ ദിനത്തിലാണ് കുഞ്ഞിനെ പാലൂട്ടുന്ന അച്ഛനെ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കുപ്പിയില്‍ പാല്‍ കുടിക്കാന്‍ കുഞ്ഞ് കൂട്ടാക്കാതെ വന്നതോടെ പാല്‍ക്കുപ്പി ടീഷര്‍ട്ടിനുള്ളിലേക്ക് കയറ്റിവെച്ച്‌ കുഞ്ഞിനെ മാറോടു ചേര്‍ത്ത് പാലൂട്ടുകയായിരുന്നു. പിന്നാലെ ഒരു മടിയും കൂടാതെ കുഞ്ഞ് പാല് കുടിക്കുന്നതും വീഡിയോയില്‍ കാണാം.

Loading...