അയാള്‍ അമ്മയെ അവസാനമായി കണ്ടു, കോവിഡ് ബാധിച്ച വയോധികയെ കാണാന്‍ ആശുപത്രി മതിലിന് മുകളില്‍ കയറി മകന്‍

കോവിഡ് 19 ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട് അമ്മ. അവസാനമായി അമ്മയെ കാണെണം എന്നുണ്ടെങ്കിലും ആശുപത്രിക്കുള്ളില്‍ കയറാന്‍ അനുമതിയില്ല. ഒടുവില്‍ മറ്റ് ഒരു വഴിയും ഇല്ലാതെ ആയതോടെ അമ്മയെ അവസാനമായി കാണാന്‍ ആശുപത്രിയുടെ മതിലിന് മുകളില്‍ കയറി ജനലിലൂടെ അമ്മയെ നോക്കുകയാണ് മകന്‍. ആരുടെയും കണ്ണ് നനയിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.

ദൃശ്യങ്ങള്‍ പാലസ്തീനില്‍ നിന്നുള്ളതാണ്. ബെയ്ത്ത്അവ സ്വദേശിയായ യുവാവാണ് അമ്മയെ ചികിത്സിക്കുന്ന ഹെബ്‌റോണ്‍ ആശുപത്രിയുടെ ഐസിയുവിന്റെ സമീപത്തെ മതിലിന് മുകളില്‍ കയറി അമ്മയെ കണ്ടത്യ

Loading...

യുവാവിന്റെ അമ്മയ്ക്ക് ക്യാന്‍സര്‍ രോഗവുമുണ്ടായിരുന്നു. നാല് ദിവസങ്ങള്‍ക്ക് മുമ്പ് അവര്‍ മരിച്ചു. അമ്മ മരിക്കുന്നത് വരെ യുവാവ് എല്ലാ ദിവസവും രാത്രിയില്‍ ആശുപത്രിയുടെ മതിലിന് മുകളില്‍ വന്നിരിക്കുമായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിക്കാന്‍ അനുവാദമില്ലാത്തതുകൊണ്ടാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് യുവാവും പറയുന്നു.