പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന് യുവതിയുടെ ചുണ്ടുകള്‍ കടിച്ചുമുറിച്ചു, മുന്നൂറ് സ്റ്റിച്ചുകള്‍

പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയതിന് പക തീര്‍ക്കാന്‍ കാമുകന്‍ യുവതിയുടെ ചുണ്ടുകള്‍ കടിച്ചെടുത്തു. സൗത്ത് കരോലിനയിലെ ഗ്രീന്‍ വില്ലെയിലാണ് സംഭവം. പ്ലാസ്റ്റിക് സര്‍ജറിയിലൂടെ 300 ഓളം സ്റ്റിച്ചുകള്‍ വേണ്ടി വന്നു മുഖം പൂര്‍വ സ്ഥിതിയില്‍ എത്തിക്കാന്‍.

2016ലാണ് സംഭവം. കെയ്‌ല എന്ന യുവതിക്കാണ് ആരോണ്‍ ഫ്‌ലെറി എന്ന യുവാവില്‍ നിന്നും ഗദുരനുഭവം ഉണ്ടായത്. കെയ്‌ലിക്ക് അന്ന് 17 വയസായിരുന്നു പ്രായം. ഒരു വര്‍ഷത്തിന് ശേഷം കെയ്‌ലി ബന്ധത്തില്‍ നന്നും പിന്മാറി. ഇതോടെ കലിമൂത്ത ഫ്‌ലെറിയുടെ ക്രൂരത.

Loading...

തെറ്റുകള്‍ തിരുത്താന്‍ ഒരു അവസരം തരണം എന്ന് പറഞ്ഞ് ഫ്‌ലെറി യുവതിയുടെ അടുത്തെത്തുകയയിരുന്നു. എന്നാല്‍ ഇതിന് വിസമ്മദിച്ചതോടെ ഇയാള്‍ അക്രമാസ്തനായി. പ്രതി കെയിലയുടെ ചുണ്ടില്‍ ബലമായി ചുംബിക്കുകയും കടിച്ചു കീറുകയുമായിരുന്നു. പ്രതിയുടെ ക്രൂരമായ ആക്രമണത്തെ തുടര്‍ന്ന് യുവതിയുടെ ചൂണ്ടുകള്‍ മുഖത്തുനിന്നും പൂര്‍ണമായും മുറിഞ്ഞ് അടര്‍ന്നിരുന്നു.

യുവതി ഉടന്‍ തന്നെ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു. പ്ലാസ്റ്റിക് സര്‍ജറിയില്‍ ചുണ്ടുകള്‍ പൂര്‍വ സ്ഥിതിയില്‍ തുന്നി ചേര്‍ക്കുകയായിരുന്നു. സംഭവത്തില്‍ സെത് ആരോണ്‍ ഫ്‌ലെറി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതിയെ 12 വര്‍ഷത്തെ കഠിന തടവിന് കോടതി ശിക്ഷിച്ചു.