Don't Miss Uncategorized

അച്ഛനാകേണ്ടയാള്‍ അമ്മയായി; യുവതിയില്‍നിന്ന് ഗര്‍ഭം സ്വീകരിച്ച യുവാവ് പ്രസവിച്ചു

ഇക്വഡോര്‍ : അച്ഛനാകേണ്ടയാള്‍ അമ്മയായി. അമ്മയാകേണ്ടയാള്‍ കുഞ്ഞിന്റെ അച്ഛനും.  എന്തായാലും അച്ഛനും അമ്മയും കുഞ്ഞും ഹാപ്പിയാണ്. ഭിന്നലിംഗക്കാരനായ യുവാവാണ് ഭിന്നലിംഗത്തില്‍പ്പെട്ട യുവതിയുടെ കുഞ്ഞിന് ജന്മം നല്‍കിയത്. പുരുഷനായി ജനിച്ച് സ്ത്രീയായി മാറിയ ഇക്വഡോര്‍ സ്വദേശി ഫെര്‍ണാണ്ടോ മച്ചാഡോ ആണ് ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തിന് പ്രതീക്ഷയും അഭിമാനവുമായത്. സ്ത്രീയില്‍നിന്നും പുരുഷനായ ഡിയാന റോഡ്രിഗസില്‍ നിന്നാണ് ഫെര്‍ണാണ്ടോ ഗര്‍ഭം ധരിച്ചത്.

കാര്യമിങ്ങനൊക്കെയാമെങ്കിലും പ്രസവിച്ച അച്ഛനും കുഞ്ഞും സുഖമായിരിക്കുന്നു. ഗര്‍ഭം ധരിച്ചു എങ്കിലും ഏതെങ്കിലും രീതിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ഇരുവരും വിധേയരായിരുന്നില്ല. ഗര്‍ഭിണിയായി എന്നറിഞ്ഞ നിമിഷങ്ങള്‍ ഏറെ വൈകാരികമായിരുന്നു. ഭയവും ആശങ്കയും തോന്നിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അഭിമാനമുണ്ടെന്നും ഫെര്‍ണാണ്ടോ പറഞ്ഞു.വെനസ്വേലക്കാരനാണ് ഫെര്‍ണാണ്ടോ മച്ചാഡോ. ഡിയാന റോഡ്രിഗസ് ഇക്വഡോര്‍കാരിയും. സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് ഇരുവരും പ്രണയത്തിലായി. ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതോടെ ഫെര്‍ണാണ്ടോ വെനസ്വേലയില്‍ നിന്നും ഇക്വഡോറിലേക്ക് കുടിയേറി.

അമ്മയാകും എന്ന് കരുതിയിരുന്നില്ല. കൂടുതല്‍ കുട്ടികള്‍ വേണം എന്നതാണ് ഇരുവരുടെയും ആഗ്രഹം. മറ്റുള്ള കുടുംബങ്ങളെപ്പോലെയാണ് ഞങ്ങളും. മറ്റുള്ളവരെപ്പോലെയാണ് എങ്കിലും അത്തരം അവകാശങ്ങളൊന്നും ലഭിക്കുന്നില്ല. ഇതി ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിന്റെ അവകാശങ്ങള്‍ക്കായി പ്രചരണത്തിനിറങ്ങും. – ഫെര്‍ണാണ്ടോ മച്ചാഡോ പറഞ്ഞു. ഒരു രക്ഷിതാവിന്റെ സന്തോഷം അനുഭവിക്കാനാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഡയാന റോഡ്രിഗസ് പറയുന്നത്. പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന നിലയില്‍ ഇരുവരും 2013ല്‍ മാദ്ധ്യമങ്ങളില്‍ നിറഞ്ഞു. ആദ്യ നാളുകളില്‍ കുടുംബത്തില്‍ നിന്നും ഒറ്റപ്പെട്ടതിന്റെയും തെരുവുകളില്‍ കഴിയാന്‍ നിര്‍ബന്ധിതയായതിന്റെയും ഓര്‍മകള്‍ ഇവര്‍ പങ്ക് വയ്ക്കുന്നുണ്ട്. പല പ്രാവശ്യം ഇവര്‍ കുടുംബത്തില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു.ഗര്‍ഭത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തത്സമയം ഇരുവരും സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടിരുന്നു. മറ്റേര്‍ണിറ്റി വാര്‍ഡില്‍ നിന്നുള്ള ചിത്രങ്ങള്‍ വരെ ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

Related posts

പുതിയ ചിത്രത്തിലെ കിടപ്പറ രംഗം; ഐശ്വര്യ റായിയുമായി അമിതാബ് ബച്ചന്‍ അകല്‍ച്ചയില്‍

subeditor

കാരുണ്യം തേടി ഇരുവൃക്കകളും തകരാറിലായ ഇരുപത്തിമൂന്നുകാരി

സാക്ഷി മഹാരാജ് പൊതുവേദിയിൽ വയ്ച്ച് പെൺകുട്ടിയുടെ ജീൻസ് അഴിപ്പിച്ചു- വീഡിയോ കാണാം

subeditor

പൗരോഹിത്യ ധിക്കാരത്തിന്റെ കൊലകയറിനു ഇരയായ ഈ പാവം സ്ത്രീ, യാത്രാമൊഴി ചൊല്ലിയിട്ട് ഒരു വര്‍ഷം.

subeditor

വിര്‍സാവിയ ഹൃദയത്തെ തൊട്ട് സംസാരിച്ച് ലോകത്തിന് അത്ഭുതമാകുന്നു

ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത… സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം

subeditor5

‘എന്തു നല്ല ആചാരം’ ; ഇഷ്ടപ്പെട്ട സ്ത്രീക്കും പുരുഷനും ഒരുമിച്ച് ജീവിക്കാം, കുട്ടികളുണ്ടായാൽ വിവാഹം കഴിപ്പിക്കും; ഇല്ലെങ്കിൽ വിവാഹമോചനം നേടി അടുത്ത പങ്കാളിയെ തേടാം

subeditor

പാലു തരുന്ന പശുവിന്റെ വേലി ചാട്ടം

subeditor

എതിരാളികളെ വിറപ്പിക്കുന്ന ഇന്ത്യയുടെ 10 വജ്രായുധങ്ങള്‍ , രാജ്യത്തിന്റെ സൈനിക ശക്തി തെളിയിക്കുന്ന ചിത്രങ്ങള്‍

pravasishabdam online sub editor

കേരളം ലജ്ജിച്ച് തലതാഴ്ത്തിയ സംഭവത്തിൽ ആ പിഞ്ചുകുഞ്ഞിന് നീതി നടപ്പാക്കാൻ ദൈവം തെരഞ്ഞെടുത്ത കരങ്ങൾ ഇവരുടേത്…

മരിച്ച ഭര്‍ത്താവില്‍ നിന്ന് ഗര്‍ഭിണിയായ യുവതി പ്രസവിച്ചു

subeditor

ശശീന്ദ്രൻ കേസ് ആവിയാപ്പോൾ: ഫോൺ സെക്സിൽ ഇരുവരും അടിച്ചുപൊളിച്ച് ആഘോഷിച്ചു..പെൺകുട്ടിക്ക് ഇപ്പോൾ ഇണയുടെ ശബ്ദം തിരിച്ചറിയാനാകുന്നില്ല- സഹായിക്കാമോ

subeditor

Leave a Comment