യുപിയിലേക്ക് നടന്ന് പോയ കുടിയേറ്റ തൊഴിലാളി വിശന്ന് മരിച്ചു

ലഖ്‌നൗ: ലോക്ക് ഡൗണിനെ തുടര്‍ന്ന് പൊതുഗതാഗതം നിലച്ചതോടെ സ്വന്തം നാട്ടിലേക്ക് കാല്‍നയായി മടങ്ങിയ കുടിയേറ്റ തൊഴിലാളി പട്ടിണിമൂലം മരിച്ചു. മഹാരാഷ്ട്രയില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് കാല്‍നടയായി പോയ വിക്രം എന്ന 60കാരനാണ് മരിച്ചത്. മൂന്ന് ദിവസമായി ഭക്ഷണം കഴിക്കാതെ ബന്ധുക്കള്‍ക്ക് ഒപ്പമായിരുന്നു ഇദ്ദേഹത്തിന്റെ യാത്ര.

യാത്ര ആരംഭിക്കുന്നതിന് മുമ്പ് വെള്ളിയാഴ്ചയാണ് വിക്രം അവസാനമായി ഭക്ഷണം കഴിച്ചത്. ജോലി ഇല്ലാതെ ആയതോടെ മഹാരാഷ്ട്രയില്‍ തുടരാന്‍ കഴിയാതെ ഹര്‍ദോയ് ജില്ലയിലെ ഗ്രാമത്തിലേക്ക് പോവുകയായിരുന്നു ഇദ്ദേഹം. ലഖ്‌നൗവില്‍നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള കന്നൗജ് ജില്ലയിലെത്തി സംഘം വിശ്രമിച്ചു. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെ നടത്തം ആരംഭിച്ചതോടെ വിക്രം കുഴഞ്ഞുവീണു മരിക്കുകയായിരുന്നു.

Loading...