വിദേശത്ത് നിന്നും എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

വിദേശത്ത് നിന്നും എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന വ്യക്തി മരിച്ചു. മലപ്പുറത്താണ് സംഭവം. ഗള്‍ഫില്‍ നിന്നും നാട്ടില്‍ എത്തിയ മലപ്പുറം ചങ്ങരംകുറം നന്നമുക്ക് സ്വദേശ് അബൂബക്കര്‍ ആണ് മരിച്ചത്. 55 വയസായിരുന്നു. 12 ദിവസങ്ങള്‍ക്ക് മുമ്പാണ് അബൂബക്കര്‍ വിദേശത്ത് നിന്നും നാട്ടില്‍ എത്തിയത്. സ്രവം കോവിഡ് പരിശോധനയ്ക്ക് അയക്കും.

രണ്ട് ആഴ്ചയോളമായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞു വരികയായിരുന്നു. ഇദ്ദേഹത്തിന് കോവിഡ് രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പരഞ്ഞു. രാവിലെ ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചു. ഇവര്‍ സ്ഥലത്തെത്തി മഞ്ചേരി മെഡിക്കല്‍ കോളേദിലേക്ക് മൃതദേഹം മാറ്റി. ഉച്ചയോടെ സ്രവസാമ്പിള്‍ പരിശോധനാഫലം ലഭിക്കും. അതിന് ശേഷമേ മരണകാര്യം വ്യക്തമാകൂ.

Loading...