സഹോദരിക്ക് കു‍ഞ്ഞ് പിറന്നു; നാട്ടുകാർക്ക് സൗജന്യമായി പെട്രോൾ നൽകി യുവാവ്

ഭോപ്പാൽ: പെട്രോളിനും ഡീസലിനും റോക്കറ്റ് കണക്കെ വില കുതിച്ചുയർന്നു കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ഒരാൾ നാട്ടുകാർക്ക് സൗജന്യമായി പെട്രോൾ നൽകി സന്തോഷം ആ​ഗോഷിക്കുന്നത്. സംഭവം മധ്യപ്രദേശിലാണ് സഹോദരിക്ക് കുഞ്ഞു പിറന്നത് നാട്ടുകാർക്ക് സൌജന്യമായി പെട്രോൾ നൽകിയാണ് യുവാവ് ആ​ഗോഷിക്കുന്നത്. പെട്രോൾ പമ്പ് ഉടമയാണ് യുവാവ്. മധ്യപ്രദേശിലെ ബെത്തൂൽ ജില്ലയിലാണ് ഈ വ്യത്യസ്തമായ ആഘോഷം നടന്നത്. ഒക്ടോബർ ഒൻപതിനാണ് പെട്രോൾ പമ്പ് ഉടമയായ ദീപക് സിനാനിയുടെ സഹോദരി ശിഖ പോർവാൾ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. പെട്രോൾ പമ്പ് കഴിഞ്ഞ മാർച്ചിലാണ് തുറന്നത്, അന്ന് മുതൽ എൻറെ ഉപയോക്താക്കൾക്ക് എന്തെങ്കിലും സമ്മാനം നൽകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നവരാത്രിയും, സഹോദരിയുടെ കുട്ടിയുടെ ജനനവും ഒന്നിച്ചായതോടെ ഇതാണ് നല്ല സമയം എന്ന് കണക്കുകൂട്ടി, ദീപക് മാധ്യമങ്ങളോട് പങ്കുവെച്ചു. ഇത് വിലകുറഞ്ഞ പരസ്യതന്ത്രമായി ജനങ്ങൾ എടുക്കുമോ എന്നതിൽ ആശങ്കയൊന്നും ഇല്ലെന്നും ഇദ്ദേഹം പറയുന്നു.

അഷ്ടമി, നവമി, ദസറ ദിനങ്ങളായ ഒക്ടോബർ 13,14,15 ദിവസങ്ങളിലാണ് ഈ ഓഫർ ദീപക്കിൻറെ പമ്പിൽ നൽകുന്നത്. ഒരോ ഉപയോക്താവും അടിക്കുന്ന പെട്രോളിൻറെ 10 മുതൽ 15 ശതമാനം കൂടുതലാണ് പെട്രോൾ സൌജന്യമായി അടിച്ചുനൽകും എന്നതാണ് ദീപക്ക് മുന്നോട്ട് വയ്ക്കുന്ന ഓഫർ‍.ഏറ്റവും കൂടുതൽ ഉപയോക്താക്കൾ പെട്രോൾ അടിക്കാൻ എത്തുന്ന രാവിലെ 9 മണി മുതൽ 11 വരെയും, വൈകീട്ട് അഞ്ച് മുതൽ 7 മണിവരെയുമാണ് ഈ ഫ്രീ പെട്രോൾ ലഭിക്കുകയുള്ളൂ എന്നും ദീപക്ക് പറയുന്നു. 100 രൂപയ്ക്ക് പെട്രോൾ വാങ്ങുന്നവർക്ക് 5 ശതമാനം കൂടുതൽ പെട്രോളും, 200-500 വരെ രൂപയ്ക്ക് പെട്രോൾ അടിക്കുന്നവർക്ക് 10 ശതമാനം അധിക സൌജന്യ പെട്രോളും, അതിൽ കൂടുതൽ രൂപയ്ക്ക് അടിക്കുന്നവർക്ക് 15 ശതമാനം സൗജന്യവുമാണ് നൽകുന്നത്.തൻറെ സന്തോഷമാണ് ഈ ഓഫറിലൂടെ പങ്കുവയ്ക്കുന്നത്. പമ്പിൽ‍ എത്തുന്നവർ എന്ത് ചിന്തിക്കും എന്ന് കരുതുന്നില്ല. വിഗലാംഗയായ സഹോദരിക്ക് ഏറെ നാളെത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരു കുട്ടിപിറക്കുന്നത്. ആ സന്തോഷമാണ് താൻ പങ്കുവയ്ക്കുന്നത് എന്ന് ദീപക്ക് പറയുന്നു.

Loading...