സ്വന്തം ലേഖകന്‍
റിയാദ്: സ്ത്രീകളുടെ ബാത്ത്റൂമില്‍ പുരുഷനെന്തു കാര്യം. എന്നാല്‍ ചില പുരുഷന്മാര്‍ക്ക് ഇതും ഒരു ലഹരിതന്നെ! സ്‌ത്രീ വേഷം ധരിച്ച് മുസ്ലീം പള്ളിയിലെ സ്ത്രീകളുടെ ബാത്ത്റൂമില്‍ കടന്ന് സ്‌ത്രീകളെ ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത യുവാവ് സൗദിയില്‍ പിടിയില്‍. പടിഞ്ഞാറന്‍ മക്കയിലെ ജുആരാനാ പള്ളിയിലാണ് സംഭവം. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി സൗദി പോലീസ് വ്യക്‌തമാക്കി.
പള്ളിയുടെ ബാത്ത്റൂമില്‍ കടന്ന തങ്ങളെ സ്‌ത്രീ വേഷധാരിയായ യുവാവ് ആക്രമിച്ചതായി സ്‌ത്രീകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് അന്വേഷിക്കാനെത്തിയ പോലീസ് പള്ളിയുടെ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് യുവാവിനെ പിടികൂടിയത്. പോലീസെത്തുമ്പോള്‍ ഇയാള്‍ തന്റെ സ്‌ത്രീ വേഷം മാറുന്നതിനുള്ള തിരക്കിലായിരുന്നു.
പിടിയിലായ യുവാവിന് 30 വയസ് പ്രായം തോന്നിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇയാളുടെ പേര് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. ഇയാളെ ജയിലിലാക്കി ബാത്ത്റൂം കഴുകുന്ന പണി ചെയ്യിപ്പിക്കണമെന്നും, അല്ലെങ്കില്‍ പട്ടാളത്തില്‍ ചേര്‍ത്ത് ജനങ്ങളെ മാന്യമായി സേവിക്കുന്നത് എങ്ങനെയെന്ന് പഠിപ്പിക്കണമെന്നും ഇയാളുടെ ഈ അശ്ലീല പ്രവര്‍ത്തിക്ക് ഇരയായ സ്ത്രീകള്‍ അഭിപ്രായപ്പെട്ടു