ഭാര്യയ്ക്കും മകള്‍ക്കും നേരെ ഗൃഹനാഥന്റെ ആസിഡ് ആക്രമണം

ഇരവിപുരം: ഭാര്യയ്ക്കും മകള്‍ക്കും നേരെ ഗൃഹനാഥന്റെ ആസിഡ് ആക്രമണം. പോലീസില്‍ പരാതി നല്‍കിയെന്ന് ആരോപിച്ചായിരുന്നു ഗൃഹനാഥന്‍ ആസിഡ് ഒഴിച്ചത്. സമീപവാസികളും ബന്ധുക്കളുമായ മറ്റ് മൂന്ന് കുട്ടികള്‍ക്കും പൊള്ളലേറ്റു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ വാളത്തുംഗലിലാണ് സംഭവം. സഹൃദയ ക്ലബിന് സമീപം മംഗാരത് കിഴക്കതില്‍ രജി, മകള്‍ 14 വയസുകാരി ആദിത്യ , സമീപത്തെ കുട്ടികളായ പ്രവീണ, നിരജന എന്നിവര്‍ക്ക് നേരെ രജിയുടെ ഭര്‍ത്താവ് ജയന്‍ ആസിഡ് ഒഴിക്കുകയായിരുന്നു. പരിക്കേറ്റ രജിയും ആദിത്യയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. ലഹരിക്ക് അടിമയായ ജയന്‍ നിരന്തരം ഭാര്യയെയും മക്കളെയും മര്‍ദിക്കുന്നതു പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Loading...