മദ്യം ലഭിച്ചില്ല, തൃശ്ശൂരില്‍ യുാവവ് ജീവനൊടുക്കി

തൃശ്ശൂര്‍: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അവശ്യ വസ്തുക്കളും മെഡിക്കല്‍ ഷോപ്പുകളും ഒഴികെ എല്ലാം അടച്ചിടണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷ പോലും മാറ്റിവെച്ചിട്ട് മദ്യവില്‍പ്പന ശാലകള്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിവാദങ്ങള്‍ക്ക് ഒടുവില്‍ മദ്യവില്‍പ്പന ശാലകള്‍ പൂട്ടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ പുറത്തെത്തുന്നത് ഏറെ ഞെട്ടിക്കുന്ന വിവരമാണ്. മദ്യം ലഭിക്കാതെ യുവാവ് ജീവനൊടുക്കി എന്നാണ് പുറത്തെത്തുന്ന റിപ്പോര്‍ട്ട്. 35 കാരനായ കുന്നംകുളം തൂവാനൂര്‍ സ്വദേശി സനോജ് ആണ് ആത്മഹത്യ ചെയ്തത്..

മദ്യം ലഭിക്കാത്തതിനെ തുടര്‍ന്നാണ് സനോജിന്റെ ആത്മഹത്യ എന്നാണ് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസമായി സനോജ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു. പോലീസ് എഫ് ഐ ആര്‍ എടുത്തതും ഈ മൊഴിയെ ആധാരമാക്കിയാണ്. സനോജ് അവിവാഹിതനാണ്.

Loading...

ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യശാലകള്‍ അടച്ചിട്ടത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന ആശങ്ക കഴിഞ്ഞ ദിവസം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പങ്കുവെച്ചിരുന്നു. നാല് പേരെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റിയതായി മന്ത്രി വെളിപ്പെടുത്തിയിരുന്നു.

അതേസമയം സംസ്ഥാനത്ത് ഇന്നലെ 19 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 126 ആയി. കണ്ണൂര്‍9, കാസര്‍കോട്3, മലപ്പുറം3, തൃശൂര്‍2, ഇടുക്കി1, വയനാട് 1 എന്നിങ്ങനെയാണ് കണക്കുകള്‍. വയനാട്ടില്‍ ആദ്യമായാണ് കൊറോണ പോസിറ്റീവ് സ്ഥിരീകരിക്കുന്നത്. അതേസമയം പത്തനംതിട്ടയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഒരാളുടെ ഫലം നെഗറ്റീവായി. തൃശൂരില്‍ പുതുതായി രോഗം സ്ഥിരീകരിച്ച രണ്ടു പേരും വിദേശത്തു നിന്ന് വന്നവര്‍. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച യുവതിയുടെ ഭര്‍ത്താവിനാണ് രോഗം. ദമ്പതികള്‍ വന്നത് ഫ്രാന്‍സില്‍ നിന്നാണ്. ഇരുവരും വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് വീട്ടില്‍ എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞവരാണ്. മറ്റുള്ളവരുമായി സമ്പര്‍ക്കം ഉണ്ടായിട്ടില്ല.ഇവര്‍ തൃശൂര്‍ വലിയാലുക്കല്‍ സ്വദേശികളാണ്..

രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍ പാരീസിലെ എം.ബി.എ വിദ്യാര്‍ഥിയാണ്. നെടുമ്പാശേരിയില്‍ ഇറങ്ങിയ ശേഷം ആലുവ ജനറല്‍ ആശുപത്രിയില്‍ പോയി. വീട്ടിലെ കാറുമായി കൂട്ടാന്‍ വന്ന അച്ഛനേയും ഡ്രൈവറേയും ടാക്‌സിയില്‍ പറഞ്ഞു വിട്ടു.ശേഷം വീട്ടിലെ കാറോടിച്ച് തൃശൂരില്‍ എത്തി. മുകളിലത്തെ മുറിയില്‍ നേരെ കയറി താമസം തുടങ്ങി. പുറത്തിറങ്ങിയിട്ടില്ല. കൂടെയുണ്ടായിരുന്ന മംഗലാപുരം സ്വദേശിയായ സുഹൃത്തും കൂടെ മുറിയിലുണ്ടായിരുന്നു. ഇരുവരും ഇപ്പോള്‍ തൃശൂര്‍ ജനറല്‍ ആശുപത്രി ഐസോഷേനില്‍ കഴിയുന്നു. നിലവില്‍ മൂന്നു പേരാണ് കോവിഡ് ബാധിച്ച് തൃശൂരില്‍ ചികില്‍സയിലുള്ളത്.