‘ജന്മദിന സമ്മാനം നൽകണം’: അർദ്ധരാത്രി കൗമാരക്കാരിയുടെ വീട്ടിൽ കയറി യുവാവ്, പിറകെ സംഭവിച്ചത് സിനിമയെ വെല്ലുന്ന രംഗങ്ങൾ

വയനാട്: പലപ്പോളും ജന്മദിന സർപ്രൈസ് പലരും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് നൽകാറുണ്ട്. എന്നാല് ഇത്തരത്തിൽ ഒരു ജന്മദിന സമ്മാനം യുവാവ് യുവതിക്ക് നൽകിയതാണ് ഇപ്പൊൾ വാർത്ത ആയിരിക്കുന്നത്. പ്ലസ് ടൂ വിദ്യാർഥിനിക്ക് ആണ് യുവാവ് സർപ്രൈസ് നൽകാൻ ശ്രമിച്ചത്. അർധരാത്രി വിദ്യാർഥിനിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ആയിരുന്നു യുവാവിന്റെ സർപ്രൈസ്. ഒടുവിൽ യുവാവിന് എതിരെ പോക്സോ കേസ് വരെ പോലീസ് ചാർജ് ചെയ്തു.

തൊണ്ടർനാട് കോറോം കുനിങ്ങാരത്ത് സൽമാൻ എന്ന 20 കാരന്‌ എതിരെ ആണ് കേസ്. ഇയാള് പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറാൻ ശ്രമിക്കുക ആയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെ ആണ് സംഭവം. സൽമാൻ അർധരാത്രി പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറാൻ ശ്രമിക്കുക ആയിരുന്നു.

Loading...

എന്നാല് ഒടുവിൽ സ്‌ലമാനെ നാട്ടുകാർ പിടി കൂടി. ഇതോടെ ആണ് താൻ വിദ്യാർഥിനിക്ക് ജന്മദിന സമ്മാനം നൽകാൻ എത്തിയത്‌ ആണെന്ന് ഇയാള് നാട്ടുകാരോട് പറഞ്ഞ് തടി തപ്പാൻ ശ്രമിച്ചത്. തുടർന്ന് ഇയാളെ നാട്ടുകാർ തന്നെ പിടികൂടി പോലീസിൽ ഏൽപിച്ചു. തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിന് എതിരെ പോലീസ് പൊക്സോ ഉൾപ്പെടെ ഉള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തു.

അതേസമയം മറ്റൊരു സംഭവത്തിൽ പോലീസ് സ്റ്റേഷനിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തിയ ഒരു വിവാഹം ചർച്ച ആയിരിക്കുക ആണ്.

പോലീസ് സ്റ്റേഷൻ ആയിരുന്നു വിവാഹ വേദി ആയത്. വരണമാല്യം വരനും വധുവും നൽകിയത് സ്റ്റേഷൻ എസ് ഐ ആയിരുന്നു. കാൺപൂരിലെ പോലീസ് സ്റ്റേഷനിൽ ഞായറാഴ്ച ആണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായത്.

കമിതാക്കൾ പോലീസ് സ്റ്റേഷനിൽ സഹായം തേടി എത്തുക ആയിരുന്നു. തുടർന്ന് പോലീസ് കമിതാക്കളുടെ പ്രണയ കഥ കേട്ട്. ഇതോടെ അവർക്ക് വിവാഹത്തിന് ആവശ്യമായ സൗകര്യം ഒരുക്കി കൊടുക്കാൻ പോലീസ് തീരുമാനിച്ചു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ;

അയല്‍വാസികളായ രാഹുലും നൈനയും ദീര്‍ഘനാളായി പ്രണയത്തിലാണ്.

എന്നാല്‍ ഇരുവരുടെയും കുടുംബം ഈ ബന്ധം അംഗീകരിച്ചില്ല. പലവട്ടം വിവാഹത്തിന് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഇരുവരും കുടുംബാംഗങ്ങളെ കണ്ടെങ്കിലും ആരും ഇതിന് തയ്യാറായില്ല. തുടര്‍ന്ന ഇവര്‍ കോടതിയെ സമീപിച്ചു. അതേസമയം ഇരുവരും അവരവരുടെ വീട്ടില്‍ തന്നെ തുടരുകയും ചെയ്തു.

ഒരാഴ്ച മുമ്പ് പെണ്‍കുട്ടിയെ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തു കൊടുക്കാനുള്ള ശ്രമങ്ങള്‍ വീട്ടുകാര്‍ ആരംഭിച്ചു. കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് തോന്നിയതോടെ രണ്ടു ദിവസം മുമ്പ് ഇരുവരും വീട്ടില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം യുവതിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി.

പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇരുവരെയും കണ്ടെത്തി. കമിതാക്കള്‍ തങ്ങളുടെ പ്രണയകഥ പൊലീസിനോട് പറഞ്ഞു. കഥ കേട്ടപ്പോള്‍ പൊലീസ് ഇരുവരുടെയും കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി കാര്യങ്ങള്‍ അവതരിപ്പിച്ചതോടെ ഇരുകുടുംബങ്ങളും കല്യാണത്തിന് സമ്മതം മൂളി.

കുടുംബം കല്യാണത്തിന് സമ്മതം നല്‍കിയതോടെ വിവാഹത്തിന് വേണ്ട സൗകര്യങ്ങള്‍ പൊലീസ് തന്നെ ഒരുക്കുകയായിരുന്നു. വിവാഹത്തിന് പിന്നാലെ രാഹുലും നൈനയും പൊലീസുകാര്‍ക്ക് നന്ദി പറയുകയും ചെയ്തു. ഇവരെയൊക്കെയാണ് മാതൃകാ പോലീസ് എന്നു വിളിക്കേണ്ടതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

അതേസമയം മറ്റൊരു സംഭവത്തിൽ L അറുപത് വയസുള്ള സ്ത്രീക്ക് ഇരുപത്തി രണ്ട് വയസുള്ള യുവാവും ആയി പ്രണയം. ഏഴ് മക്കളുടെ അമ്മയും ഏഴ് കുട്ടികളുടെ അമ്മൂമ്മയും ആണ് സ്ത്രീ.

ഉത്തർപ്രദേശിലെ പ്രകാശ് നഗറിലാണ് ഏവരെയും ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. അതേസമയം സ്ത്രീയുടെ ഭർത്താവും മകനും പൊലീസ് സ്റ്റേഷനിൽ എത്തി യുവാവിന് എതിരെ പരാതി നൽകാൻ എത്തിയതോടെ ആണ് സംഭവം പുറം ലോകം അറിയുന്നത്. ഈ സമയം യുവാവും കുടുംബസമേതം പൊലീസ് സ്റ്റേഷനിൽ എത്തി ഇരുന്നു.

പോലീസ് സ്റ്റേഷനിൽ വെച്ച് ഇരു കൂട്ടരം തമ്മിൽ ഏറ്റുമുട്ടി. അവിടെ വച്ച് 60 കാരിയായ സ്ത്രീയും യുവാവും വിവാഹിതരാകാൻ താൽപര്യപ്പെടുന്നു എന്ന് പൊലീസിനെ അറിയിച്ചു. എന്നാല് രണ്ടു പേരുടെയും വീട്ടുകാർ ഇതിനെ ശക്തമായി എതിർത്തു. ഈ ബന്ധം ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല എന്ന് ഇരു കുടുംബവും നിലപാട് എടുത്തു.

മാത്രമല്ല പോലീസ് ഉദ്യോഗസ്ഥരും കമിതകളോട് നിങ്ങളുടെ മനസ്സ് മാറ്റണം എന്ന് ആവശ്യപ്പെട്ടു. എന്നാല് അത് ഉൾക്കൊള്ളാൻ വകവെക്കാനോ കമിതാക്കൾ തയ്യാറായില്ല. ഇതോടെ പ്രദേശത്തെ സമാധാനം നഷ്ടപ്പെടുത്തുന്നു എന്ന് പറഞ്ഞ് 22 കരനെത്തിരെ പോലീസ് കേസ് എടുത്തു.