പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 51കാരന് പത്ത് വര്‍ഷം തടവ്

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ 51കാരന് പത്ത് വര്‍ഷം തടവും 75000 രൂപ പിഴയും. കായംകുളം ചേരാവള്ളി സ്വദേശി ഉണ്ണിക്കൃഷ്ണനാണ് പ്രതി. ആലപ്പുഴ അഡിഷണല്‍ സെഷന്‍സ് പ്രത്യേക കോടതി ജഡ്ജി പിഎസ് ശശികുമാര്‍ ആണ് ഉണ്ണികൃഷ്ണന് ശിക്ഷ വിധിച്ചത്.

പിഴതുക കുട്ടിക്ക് നല്‍കണം. കുട്ടിയുടെ വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ എന്നിവ ക്രമീകരിക്കാന്‍ ലീഗല്‍ സര്‍വീസസ് അതോറിട്ടിക്ക് കോടതി നിര്‍ദ്ദേശം നല്‍കി. 30 വര്‍ഷത്തെ ശിക്ഷയാണ് വിധിച്ചത്. ഓരോ കുറ്റത്തിനും പത്ത് വര്‍ഷം വീതം ശിക്ഷയായതിനാല്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 2016 ജനുവരി രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒപ്പം താമസിച്ച സ്ത്രീയുടെ 11 വയസുള്ള മകളെ ഇയാള്‍ തുടര്‍ച്ചയായി പീഡിപ്പിച്ചെന്നാണ് കേസ്. സ്ത്രീയെ രണ്ടാംപ്രതിയാക്കിയെങ്കിലും ഇവര്‍ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തിയിരുന്നു.

Loading...