പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ തുടരെ ബലാത്സംഗം ചെയ്തു; വയറുവേദനയുമായി ആശുപത്രിയിലെത്തിയ പെണ്‍കുട്ടി കാര്യം തുറന്ന് പറഞ്ഞു; പ്രതിക്ക് 10 വര്‍ഷം കഠിന തടവ്

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിന് പത്ത് വര്‍ഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വെള്ളരിക്കുണ്ട് സ്വദേശിയായ യുവാവിനെതിരെയാണ് കാസര്‍കോട് ജില്ല് സെഷന്‍സ് കോടതിയുടെ ശിക്ഷ വിധി.

2012ലാണ് കേസിനാസ്പദമായ സംഭവം പുറത്തെത്തുന്നത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ പരിശോധനയ്ക്കിടെയാണ് സഹോദരന്‍ തന്നെ പീഡിപ്പിക്കുന്ന കാര്യം പെണ്‍കുട്ടി പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് 10 വര്‍ഷവും ഒന്നില്‍ കൂടുതല്‍ തവണ പീഡിപ്പിച്ചതിന് 10 വര്‍ഷം കഠിന തടവുമാണ് ശിക്ഷ. രണ്ട് വകുപ്പിലുമായി അമ്പതിനായിരം രൂപാ പിഴയും അടക്കണം.

Loading...

ആറ് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴ തുക ഇരയായ പെണ്‍കുട്ടിക്ക് നല്‍കണമെന്നും വിധിയിലുണ്ട്. പിഴ അടച്ചില്ലെങ്കില്‍ നാലു വര്‍ഷം അധികം തടവ് അനുഭവിക്കണം. പെണ്‍കുട്ടിക്ക് സാമ്പത്തിക സഹായത്തിന് ലീഗല്‍ സര്‍വീസ് അതോറിറ്റിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.