കട്ടപ്പന: ഓണ്‍ലൈനിലൂടെ 1500 രൂപ വിലയുള്ള വാച്ച് ബുക്ക് ചെയ്ത യുവാവിന് ലഭിച്ചത് കളിപ്പാട്ട വാച്ച്. നരിയാംപാറ സ്വദേശിയായ യുവാവ് ആണ് തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ വന്ന പരസ്യം കണ്ടാണ് യുവാവ് കോണ്ടാക്ട് വാച്ചസ് ക്ലബ്ബിന്റെ വെബ്സൈറ്റില്‍ വാച്ച് ബുക്ക് ചെയ്തത്. 4000 രൂപ വിലയുള്ള വാച്ച് 1500 രൂപയ്ക്ക് രണ്ടെണ്ണം വില്‍ക്കുന്നു എന്നായിരുന്നു പരസ്യം. ഇത് പ്രകാരമാണ് യുവാവ് വാച്ചിന് ഓര്‍ഡര്‍ ചെയ്തത്.
ഇന്നലെ കൊറിയറില്‍ വന്ന പെട്ടി 1500 രൂപ നല്കി വാങ്ങി തുറന്ന് നോക്കിയപ്പോഴാണ് 50 രൂപ പോലും വിലയില്ലാത്ത കളിപ്പാട്ട വാച്ച് കണ്ടത്. തുടര്‍ന്ന് വാച്ച് ഓര്‍ഡര്‍ ചെയ്ത വെബ്സൈറ്റ് പരിശോധിച്ചെങ്കിലും വെബ്സൈറ്റ് പ്രവാച്ചിനൊപ്പം ഉണ്ടായിരുന്ന ബില്ലില്‍ ഉത്തര്‍പ്രദേശ് ഗൗതം ബുദ്ധ നഗറിലെ വിലാസമാണ് കോണ്ടാക്ട് വാച്ചസ് ക്ലബ്ബിന്റേതായി നല്‍കിയിട്ടുള്ളത്.
Loading...