മരവുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട ഫ്ലോറിഡക്കാരന്‍ അറസ്റ്റില്‍

മെല്‍ബോണ്‍ (ഫ്ലോറിഡ): മനുഷ്യനെ മനുഷ്യനല്ലാതാക്കുന്ന മയക്കുമരുന്നുകള്‍. മാര്‍ക്കെറ്റില്‍ വളരെ തുച്ഛമായ വിലയ്ക്കു ലഭിക്കുന്ന മയക്കുമരുന്ന് വാങ്ങിക്കഴിച്ചതിനു ശേഷം പൂര്‍ണ നഗ്നനായി താന്‍ ദൈവമാണ് വിളിച്ചുപറഞ്ഞ് തെരുവിലലഞ്ഞ ഫ്ലോറിഡക്കാരനെ മെല്‍ബോണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ ഇയാള്‍ ഒരു മരവുമായി ലംഗീകബന്ധത്തിലേര്‍പ്പെടുന്നതു കണ്ടതായും പോലീസ് പറഞ്ഞു. കെന്നത്ത് ക്രൗഡര്‍ (41) ആണ് പോലീസ് കസ്റ്റഡിയില്‍.

സംഭവം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ച. പൂര്‍ണ നഗ്നനായി ഒരുവന്‍ തെരുവില്‍ കൂടി നടക്കുന്നുവെന്ന് നാട്ടുകാര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്. പോലീസ് എത്തുമ്പോള്‍ ഇയാള്‍ പൂര്‍ണ നഗ്നനായി ഒരു മരവുമായി ലംഗീകബന്ധത്തിലേര്‍പ്പെടുന്നതാണ് കണ്ടത്. തുടര്‍ന്ന് പോലീസ് ഇയാളോട് വസ്ത്രം ധരിക്കുവാന്‍ ആവശ്യപ്പെട്ടു. ജീന്‍സും ടീഷര്‍ട്ടും എടുത്തിട്ട ഇയാളെ കൈവിലങ്ങു വയ്ക്കാനായി പോലീസ് ചെന്നപ്പോള്‍ ഇയാള്‍ പോലീസുകാരെ ആക്രമിക്കുവാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഇലക്ട്രിക് വെടിവെച്ചാണ് പോലീസ് ഇയാളെ കീഴ്പ്പെടുത്തിയത്. ഫ്ലോറിഡയിലെ മെല്‍ബോണിലായിരുന്നു സംഭവം.

Loading...

മാര്‍ക്കെറ്റില്‍ തുച്ഛമായ വിലയ്ക്കു ലഭിക്കുന്ന ‘ഫ്ലാക്കാ’ എന്നൊരു മയക്കുമരുന്നാണ് ഇയാള്‍ ഉപയോഗിച്ചിരുന്നതെന്ന് പോലിസ് പറഞ്ഞു. അതിന് ‘മെത്ത്’ എന്ന മയക്കുമരുന്നിനെക്കാള്‍ വലിയ ശക്തിയുള്ളതാണ്. അറസ്റ്റ് ചെയ്ത ഇയാളെ ജയിലിടച്ചു. അറസ്റ്റിനു തടസ്സം നില്‍ക്കുക, പോലീസുകാരെ ആക്രമിക്കുക, പൊതുസ്ഥലത്ത് നഗ്നത പ്രദര്‍ശിപ്പിക്കുക, പ്രകൃതിവിരുദ്ധ ലംഗീകബന്ധത്തില്‍ ഏര്‍പ്പെടുക എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്.