ഇന്നലെ കായലില്‍ ചാടി ജീവനൊടുക്കിയ യുവതിയുടെ ഭര്‍ത്താവ് തൂങ്ങി മരിച്ചു

കൊല്ലം:ഇന്നലെ കായലില്‍ ചാടി ജീവനൊടുക്കിയ യുവതിയുടെ ഭര്‍ത്താവ് തൂങ്ങി മരിച്ചു. കുണ്ടറ വെള്ളിമണ്‍ സ്വദേശി സിജുവിനെയാണ് ഇന്ന് രാവിലെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ ബസില്‍ കണ്ടക്ടറായി ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. സിജുവിന്റെ ഭാര്യ രാഖി ഞായറാഴ്ച വൈകുന്നേരമാണ് മകനുമായി കായലില്‍ ചാടി ജീവന്‍ ഒടുക്കിയത്.

പാലക്കടവ് കായല്‍വാരത്ത് രമാസദനത്തില്‍ യശോധരന്‍ പിള്ളയുടെ മകളാണ് രാഖി.സിജുവും രാഖിയും തമ്മില്‍ നാല് വര്‍ഷം മുമ്പാണ് വിവാഹിതര്‍ ആയത്.ഇരുവരും ഇടവെട്ടം പൂജപ്പുര ഭാഗത്ത് വാടകയ്ക്ക് കഴിഞ്ഞ് വികയായിരുന്നു.ജോലി കഴിഞ്ഞ് മദ്യപിച്ചെത്തുന്ന സിജു രാഖിയെ മര്‍ദിക്കാറുണ്ടായിരുന്നു എന്ന് അയല്‍വാസിളും ബന്ധുക്കളും പറഞ്ഞു.

Loading...

ഞായറാഴ്ച വൈകുന്നേരം മകനുമായി രാഖി പുറത്തേക്ക് പോവുകയായിരുന്നു.നാട്ടുകാരോട് കുടുംബ വീട്ടില്‍ പോവുകയാണെന്ന് ആണ് പറഞ്ഞത്.വൈകുന്നേരം അഞ്ച് മണിയോടെ രാഖ് കുഞ്ഞുമായി കായല്‍വാരത്തുകൂടി നടന്നു പോകുന്നത് ചൂണ്ടയിടുകയായിരുന്ന കുട്ടികള്‍ കണ്ടിരുന്നു.രാത്രി വൈകിയും രാഖി തിരികെ എത്താത്തിനെ തുടര്‍ന്ന് രാഖിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി.ഇന്നലെ രാവിലെ കായല്‍വാരത്തു ചെരിപ്പുകള്‍ കണ്ടതോടെ പരിസരവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. വെള്ളിമണ്‍ കൈതകോടി ഭാഗത്ത് ചെരുപ്പും കുഞ്ഞിന്റെ തൊപ്പിയും കണ്ടെത്തി.

തുടര്‍ന്ന് കായലില്‍ നടത്തിയ തിരച്ചിലില്‍ തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ രാഖിയുടെ മൃതദേഹം കണ്ടെത്തി.ഉച്ചക്ക് ഒരുമണിയോടെ മകന്‍ ആദിയുടെ മൃതദേഹം സ്‌കൂബ ടീമമു കണ്ടെടുത്തു.മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.കോവിഡ് ടെസ്റ്റിന് ശേഷം മൃതദേഹം സംസ്‌കരിക്കും.