മലബാർ എക്പ്രസിൽ യാത്രയ്ക്കിടെ ഒരാൾ തൂങ്ങി മരിച്ചു; മൃതദേഹം ശുചിമുറിയിൽ

കൊല്ലം: യാത്രയ്ക്കിടെ മലബാർ എക്സ്പ്രസ്സ് ട്രെയിനിൽ ഒരാളെ തൂങ്ങി മരിച്ച നിലിയിൽ കണ്ടെത്തി. ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭിന്നശേഷിക്കാരുടെ ബോഗിയിലെ ശുചിമുറിയിലായിരന്നു സംഭവം.യാത്രക്കാരാണ് മൃതദേഹം കണ്ടത് ട്രയിൻ കൊല്ലത്ത് എത്തിച്ച് മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

ഫോറൻസിക് പരിശോധനകൾക്ക് ശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ് ട്രെയിൻ കൊല്ലത്ത് നിന്നും പുറപ്പെട്ടത്. മലബാർ എക്സ്പ്രസ് തിരുവനന്തപുരത്ത് എത്തിയതിന് ശേഷം കൂടുതൽ പരിശോധനകൾ നടത്തുമെന്ന് പൊലീസ് അറിയിച്ചു. വലത് കാലിന് വൈകല്യമുള്ള ആളാണ് മരിച്ചത്. റെയിൽവേ പൊലീസും സംസ്ഥാന പൊലീസും സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി.

Loading...