ചായ കിട്ടാൻ വൈകി; ഐസൊലേഷൻ വാർഡിൽ കഴിയുന്നയാൾ നഴ്സിനെ ആക്രമിച്ചു

തിരുവനന്തപുരം : ചായ കിട്ടാൻ വൈകിയതിന് ഐസൊലേഷൻ വാർഡിൽ ഉള്ളയാൾ നഴ്സിനെ ആക്രമിച്ചു. ഗൾഫിൽ നിന്ന് തിരിച്ചെത്തി ഐസൊലേഷൻ വാർഡിൽ കഴിയുന്നയാളാണ് ഒരു കപ്പ് ചായ കിട്ടാതായതിനെ തുടർന്ന് അക്രമാസക്തനായത്. കൊല്ലത്താണ് സംഭവം.

ഐസൊലേഷൻ വാർഡിൽ കഴിയുന്നയാൾ ചായ വേണമെന്ന കാര്യം നഴ്സിനോട് പറഞ്ഞു. നഴ്സ് ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചു. എന്നാൽ, യഥാസമയം ചായയുമായി എത്താൻ ബന്ധുക്കൾക്ക് കഴിഞ്ഞില്ല. ഇതിൽ കുപിതനായ ഇയാൾ നഴ്സിനെയും ആരോഗ്യപ്രവർത്തകനെയും മർദ്ദിക്കുകയായിരുന്നു. മസ്കറ്റിൽ നിന്ന് മടങ്ങിയെത്തിയ ഇയാളെ ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Loading...

കോഴിക്കോട് ബീച്ച് ആശുപത്രി സമ്പൂര്‍ണ കോവിഡ് 19 ആശുപത്രിയാക്കി മാറ്റാന്‍ തീരുമാനിച്ചതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച് നടപടിക്രമങ്ങള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. കോവിഡ് ലക്ഷണങ്ങളോടെ എത്തുന്നവരുടെ അഡ്മിഷന്‍ മെഡിക്കല്‍ കോളേജില്‍ മാത്രമായിരിക്കും. പോസിറ്റീവ് കേസിലെ ഗുരുതരമല്ലാത്തവരെ ബീച്ച് ആശുപത്രിയിലേക്ക് മാറ്റും. മറ്റുള്ളവര്‍ അവിടെ തന്നെ തുടരുമെന്നും ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടി.പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ കണ്ടെത്തി കഴിഞ്ഞു. എല്ലാവരും നിരീക്ഷണത്തിലാണെന്നും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.