ഫുട്‌ബോള്‍ മത്സരത്തിനിടെ ഗാലറിയില്‍ ഇരുന്ന് കാമുകിയുമായി ചുംബിച്ചു; വീട്ടിലിരുന്ന ഭാര്യയുടെ മുന്നിലും ദൃശ്യം എത്തി; ഒടുവില്‍ നടന്നത്

മാന്റ (ഇക്വഡോര്‍): പലപ്പോഴും വിവാഹിതര്‍ ആയാല്‍ കൂടി മറ്റ് ബന്ധങ്ങള്‍ സൂക്ഷിക്കുന്നവര്‍ ഉണ്ട്. എന്നാല്‍ പങ്കാളി അറിയാതെ ഈ ബന്ധം പരമാവധി ഒളിപ്പിച്ചു വയക്കാന്‍ യുവതിയോ യുവാവോ ശ്രമിക്കാറും ഉണ്ട്. എന്നാല്‍ ചില അബദ്ധങ്ങള്‍ ഈ ബന്ധങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ കാരണം ആകും. ഇത്തരത്തില്‍ ഒരു സംഭവം ആണ് ഇപ്പോള്‍ പുറത്ത് എത്തിയിരിക്കുന്നത്. കാമുകിയെ ഫുട്‌ബോള്‍ മത്സരത്തിനിടെ ചുംബിച്ചതാണ് യുവാവിന് എട്ടിന്റെ പണി കിട്ടാന്‍ കാരണമായത്.

ഫുട്ബോള്‍ മത്സരത്തിനിടെ ക്യാമറയുള്ളത് ഓര്‍ക്കാതെ കാമുകിയെ ചുംബിക്കുകയാണ് യുവാവ് ചെയ്തത്. ഇത് കണ്ട ഭാര്യ പിണങ്ങി. ഇക്വഡോര്‍ നിവാസി ആയ ഒരു ഫുട്ബോള്‍ ആരാധകന് ആണ് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായത്. ഇക്വഡോറിലെ ഒരു ഫുട്ബോള്‍ ലീഗിനിടെ കാമുകിയെ ചുംബിച്ച ഡെയ്വി ആന്ദ്രെയ്വിന് ആണ് ഇങ്ങനെ ഒരു അബദ്ധം സംഭവിച്ചത്.

Loading...

ബാഴ്സലോണ എസ് സിയും (ഇക്വഡോറിലെ ക്ലബ്ബ്) ഡല്‍ഫിനും തമ്മിലുള്ള മത്സരം കാണാനായി എത്തിയത് ആയിരുന്നു ഡെയ്വിയും കാമുകിയും. ഇതിനിടയില്‍ ഡെയ്വി കാമുകിയെ ചുംബിച്ചു. ഇത് ക്യാമറയില്‍ പതിഞ്ഞു വെന്ന് അറിഞ്ഞതോടെ ഡെയ്വി കാമുകിയുടെ തോളില്‍ നിന്ന് കൈയെടുത്ത് ഒന്നുമറിയാത്ത പോലെ ഇരുന്നു. ഇതോടെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇത് ഡെയ്വിയുടെ ഭാര്യയുടെ അടുത്തുമെത്തി.

ഇതോടെ ഭാര്യ ഡെയ്വിയെ ഉപേക്ഷിച്ച് പിണങ്ങി പോവുക ആയിരുന്നു ഉണ്ടായത്. പിന്നാലെ ഭാര്യയെ താന്‍ വഞ്ചിച്ചുവെന്ന് പറഞ്ഞ് ഡെയ്വി ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റിട്ടു. മാപ്പ് അപേക്ഷിച്ചായിരുന്നു ഈ പോസ്റ്റ്. ഇതിനൊപ്പം ഭാര്യയോട് ഒപ്പമുള്ള ഒരു ചിത്രവും ഉണ്ടായിരുന്നു. ഭാര്യ ഇല്ലാതെ ജീവിക്കാന്‍ സാധിക്കില്ലെന്നും ഭാര്യയെ ഒരുപാട് സ്നേഹിക്കുന്നു എന്നും ഡെയ്വി പോസ്റ്റില്‍ പറയുന്നു. ഭാര്യയോട് മാപ്പ് ചോദിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

അതേസമയം മറ്റൊരു സംഭവത്തില്‍ മകളുടെ ഭര്‍ത്താവിനെ അമ്മ പ്രണയിച്ചു ഈ ബന്ധത്തില്‍ അമ്മ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. സംഭവം ഉണ്ടായത് സൗത്ത് വെസ്റ്റ് ലണ്ടനില്‍ നിന്നും ആണ്. അമ്മയും ഭര്‍ത്താവും ചേര്‍ന്ന് ചതിച്ച വിവരം ഹൃദയം തകര്‍ന്ന് മകള്‍ തന്നെ ആണ് പങ്കുവെച്ചത്. ദി സണ്‍ അടക്കം ഉള്ള രാജ്യാന്തര മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും അമ്മയും ഭര്‍ത്താവും ചേര്‍ന്ന് നടത്തിയ ചതിയുടെ ആഘാതത്തില്‍ നിന്നും മുക്തയാകാന്‍ മകള്‍ക്ക് സാധിച്ചിട്ടില്ല. ലോറന്‍ എന്ന 34 വയസുകാരിയാണ് തനിക്ക് അമ്മയും ഭര്‍ത്താവും ചേര്‍ന്ന് നല്‍കിയ തകര്‍ച്ചയുടെ കഥ തുറന്ന് പറഞ്ഞത്. 2004 ആഗസ്ത് മാസത്തില്‍ ആണ് ലൊറനും വിമാനത്താവള ജീവനക്കാരന്‍ ആ പോള്‍ വൈറ്റും വ്ിവാഹം ചെയ്തത്. വിവാഹത്തിന് രണ്ട് വര്‍ഷം മുമ്പ് തന്നെ ഇരുവരും ഒന്നിച്ച് ജീവിതം തുടങ്ങി ഇരുന്നു. ഒരു കുഞ്ഞും ഉണ്ട് ഇവര്‍ക്ക്. കുഞ്ഞിന്റെ ജനനത്തോടെ ആണ് കുടുംബ ജീവിതം ഔദ്യോഗികമായി വിവാഹം ചെയ്ത് ആരംഭിക്കാമെന്ന് ലോറനും പോളും തീരുമാനിക്കുന്നത്.

ഇരുവരുടെയും തീരുമാനം ലോറന്റെ അമ്മയും പിന്തുണച്ചു. വന്‍ ആര്‍ഭാടത്തോടെ അമ്മ തന്നെ മകളുടെ വിവാഹം നട്ത്തി കൊടുത്തു. എല്ലാത്തിനും അമ്മ ഒപ്പം നിന്നു. ഇതോടെ അമ്മയോടുള്ള സ്നേഹം ലോറന് കൂടി വന്നു. ഇതോടെ വിവാഹ ശേഷം ഉള്ള ആദ്യ യാത്രയില്‍ ലോറന്‍ അമ്മയെയും ഒപ്പം കൂട്ടി. എന്നാല്‍ ആ യാത്രയാണ് ലോറന്റെ ജീവിതത്തെ കീഴ് മേല്‍ മറിച്ചത്. മൂന്ന് ആഴ്ചയാണ് യാത്ര നീണ്ടത്. മധുവിധു യാത്രക്ക് ഇടെ ലോറന്റെ ഭര്‍ത്താവ് അമ്മയുമായി അടുക്കുക ആണ് ഉണ്ടായത്.

മൂന്ന് ആഴ്ചയ്ക്ക് ശേഷം വീട്ടില്‍ തിരികെ എത്തിയപ്പോള്‍ ആള്‍ ആകെ മാറി. മണിക്കൂറുകളോളം ഫോണില്‍ ചെലവഴിക്കാന്‍ തുടങ്ങി. പലപ്പോഴും വീട്ടില്‍ വളരെ വൈകിയെത്തി. ലൊറനെ അവഗണിച്ചു. പോളിന്റെ പെരുമാറ്റത്തില്‍ ലോറന് സംശയം തോന്നി. അപ്പോഴും അമ്മയെ സംശയിച്ചില്ല. ഒരു ദിവസം ലൊറന്റെ സഹോദരിയാണ് അമ്മയുടെ ഫോണിലേക്ക് പോള്‍ അയച്ച സന്ദേശങ്ങള്‍ കണ്ടെത്തിയത്. ലൊറന്‍ ഇതേക്കുറിച്ച് അമ്മയോട് ചോദിച്ചപ്പോള്‍ ലൊറന് ഭ്രാന്ത് പറയുക ആണെന്ന് ആയിരുന്നു മറുപടി.

എന്നാല്‍ ഈ ബന്ധം അധികകാലം ജൂലിക്കും പോളിനും മറച്ചുവെക്കാന്‍ സാധിച്ചില്ല. ലൊറനെ ഉപേക്ഷിച്ച് പോള്‍ അമ്മയ്ക്കൊപ്പം താമസം ആരംഭിച്ചു. ഇരുവരും വീടു വിട്ടുപോയ ശേഷം മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത കൂടി ലോറന്‍ അറിഞ്ഞു. തന്റെ ഭര്‍ത്താവില്‍ നിന്നും അമ്മ ഗര്‍ഭിണിയാണെന്ന്. മാനസികമായി ലൊറന്‍ തകര്‍ന്നു. എന്നാല്‍ ലോറന്‍ തന്നെ മുന്‍കയ്യെടുത്ത് അമ്മയുടെയും ഭര്‍ത്താവിന്റെ വിവാഹം നടത്തി.