അസഹനീയമായ വയറുവേദനയുമായെത്തിയ യുവാവിന്റെ വയറില്‍ മദ്യക്കുപ്പി,എക്‌സറേ കണ്ട് ഞെട്ടി ഡോക്ടര്‍

നാഗപട്ടണം: അസഹനീയമായ വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന്റെ വയറിനുള്ളിലെ കാഴ്ച കണ്ട് ഡോക്ടര്‍മാര്‍ ഞെട്ടി. എക്‌സറേ എടുത്ത് നോക്കിയപ്പോള്‍ കണ്ടത് മദ്യകുപ്പി. പിന്നീട് ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരികയായിരുന്നു. മദ്യലഹരിയില്‍ താന്‍ തന്നെയാണ് മലദ്വാരത്തില്‍ കുപ്പി കുത്തിക്കയറ്റിയതെന്നാണ് യുവാവ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പിന്നീട് കുപ്പി പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

പിന്നീട് യുവാവിന് അതികഠിനമായ വയറുവേദന അനുഭവപ്പെടുകയായിരുന്നു. എന്നാല്‍ വീട്ടുകാരോട് കാരണം ഇതാണെന്ന് ഇയാള്‍ പറഞ്ഞിരുന്നില്ല. രണ്ട് ദിവസം കുപ്പി വയറിനകത്ത് കുടുങ്ങിയതോടെ യുവാവിന് വേദന സഹിക്കാന്‍ കഴിയാതെ വരികയായിരുന്നു. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവാവിന്റെ എക്‌സറേ കണ്ട് ഞെട്ടിയെന്നാണ് നാഗപട്ടണം സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലെ സര്‍ജനായ ഡോ എസ് പാണ്ഡ്യരാജ് പറഞ്ഞത്. 250 മില്ലിയുടെ ഗ്ലാസ് കുപ്പിയായിരുന്നു യുവാവിന്റെ വയറിനുള്ളില്‍ ഉണ്ടായിരുന്നത്. രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കുപ്പി പുറത്തെടുക്കാന്‍ കഴിഞ്ഞത്.

Loading...