ഭാര്യയുടെ പിണക്കം തീർക്കാൻ നടുറോഡിൽ നിന്നു; ഭാര്യയുടെ കൺമുന്നിൽ യുവാവിനു ദാരുണാന്ത്യം

ഭാര്യയുടെ പിണക്കം തീർക്കാൻ നടുറോഡിൽ നിന്ന യുവാവിനു വണ്ടിയിടിച്ച് ദാരുണാന്ത്യം. ചൈനയിലെ ലിഷൂയിലാണ് സംഭവം. പാൻ എന്ന യുവാവാണ് ദാരുണമായി മരണപ്പെട്ടത്. മദ്യപിച്ചെത്തിയ പാൻ ഭാര്യ ഷ്വോയുമായി വഴക്കിട്ടു. തുടർന്ന് പിണക്കം തീർക്കാൻ ഇയാൾ റോഡിലേക്ക് ഇറങ്ങുകയായിരുന്നു.

ഭാര്യ പലതവണ റോഡിൽ നിന്നും പിടിച്ചു മാറ്റിയെങ്കിലും ഇ‍യാൾ വീണ്ടും റോഡിലേക്ക് തന്നെ നീങ്ങി. പലവട്ടം വാഹനം തട്ടാതെ പോയെങ്കിലും ഒടുക്കം ഒരു വാഹനം ഇയാളെയും ഇടിച്ച് തെറിപ്പിച്ച് പോകുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Loading...

ട്രാഫിക് സിഗ്‌നലിലുണ്ടായിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴാണ് വിവരം പുറം ലോകം അറിയുന്നത്. നടുക്ക് നിന്ന തന്നെ അരികിലേക്ക് മാറ്റിയാല്‍ ഭാര്യക്ക് തന്നോട് സ്നേഹമുണ്ടെന്നാണ് പാന്‍ കരുതിയത്. പാന്‍ ഇത് തന്നെയാണ് മരണമൊഴിയായി പൊലീസിനെ അറിയിച്ചിരിക്കുന്നതും.