മദ്യം നല്‍കി മയക്കി കഴുത്ത് ഞെരിച്ച് കൊന്നു, പിടിയിലായക് സഹോദരന്‍

സഹോദരനെ മദ്യം നല്‍കി മയക്കി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി അണക്കരയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അണക്കര സ്വദേശി ഐപ്പിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് മദ്യം നല്‍കി മയക്കി കിടത്തിയ ശേഷം ഐപ്പിനെ സഹോദരന്‍ സി വി തോമസ് മത്തന്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

മകനും ആയി കുടുംബ പ്രശ്‌നം ഉണ്ടായതിനെ തുടര്‍ന്ന് സി വി തോമസ് മത്തന്‍ സഹോദരന്‍ ഐപ്പിനെയും മാതാവിനെയും കാണാനായി പുറ്റടിയിലെ ഐപ്പിന്റെ വീട്ടില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് എത്തിയത്. മകനും ആയുള്ള കുടുംബ കലഹത്തെ തുടര്‍ന്ന് മാതാവിനോട് സ്വത്തിന്റെ വീതം ചോദിച്ച് വാങ്ങുകയും പുറ്റടിയില്‍ താമസം ആരംഭിക്കാനും ആയിരുന്നു തോമസിന്റെ പദ്ധതി. ജില്ലാ പൊലീസ് മേധാവി പി.കെ മധുവിന്റെ നേത്യത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Loading...

ഈ ആവശ്യവും ആയി എത്തിയ തോമസിന് സ്വത്തിന്റെ വീതം നല്‍കാന്‍ ആവില്ലെന്നും ഇവരുടെ കൂടെ വീട്ടില്‍ താമസിക്കാന്‍ കുഴപ്പം ഇല്ലെന്നും മാതാവും ഐപ്പും തോമസിനോട് പറയുകയായിരുന്നു. ഇതോടെ ആണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. മാത്രമല്ല താന്‍ മാതാവിന് നല്‍കിയ ആയിരം രൂപ കൊണ്ട് ഐപ്പ് മദ്യം വാങ്ങിയതും തോമസിന് ഇഷ്ടക്കേട് ഉണ്ടാക്കിയതും കൊലപാതകത്തിന് കാരണം ആയെന്ന് പോലീസ് പറയുന്നു. ഈ പണം കൊണ്ട് വാങ്ങിയ മദ്യം വെള്ളിയാഴ്ച ഇരുവരും ചേര്‍ന്ന് കുറച്ച് കഴിച്ചു. തുടര്‍ന്ന് ശനിയാഴ്ച വെളുപ്പിനെ മൂന്നരയോടെ തോമസ് ഉറക്കം ഉണരുകയും സഹോദരന്‍ ഐപ്പിനെ വിളിച്ചുണര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് ബാക്കി ഉണ്ടായിരുന്ന മദ്യം ഇരുവരും ചേര്‍ന്ന് കുടിച്ചു.

ഒടുവില്‍ മദ്യം അമിതമായി കഴിച്ച് ഐപ്പ് മയക്കത്തിലേക്ക് വീഴുകയായിരുന്നു. ഇതോടെ ഐപ്പിനെ തോമസ് വകവരുത്തി. കഴുത്ത് ഞെരിച്ച് ഐപ്പിനെ തോമസ് കൊലപ്പെടുത്തി. അന്ന് രാവിലെ ആയപ്പോള്‍ മറ്റൊരു സഹോദരനെ കാണാനായി തോമസ് ചെല്ലാര്‍കോവിലിലേക്ക് പോവുകയും ചെയ്തതു. കൊല്ലപ്പെട്ട ഐപ്പ് സ്ഥിരം മദ്യപാനിയാണ്. നേരം വെളുത്തിട്ടും ഐപ്പ് ഉണരാത്തത് മദ്യ ലഹരിയില്‍ ആണെന്ന് ആണ് മാതാവ് കരുതിയത്. തുടര്‍നന്ന് പിറ്റേന്ന് രാവിലെയാണ് ഐപ്പ് മരിച്ച് കിടക്കുന്നതാണെന്ന് അറിയുന്നത്. കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണ് ഐപ്പിന്റെ മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.

തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി പി .കെ മധു, കട്ടപ്പന ഡി വൈ എസ് പി എന്‍. സി രാജ് മോഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ തോമസിനെ പിടികൂടുന്നത്.