പ്രായം 30 ആയിട്ടും വീട്ടുകാര്‍ വിവാഹം കഴിപ്പിക്കുന്നില്ല, സഹോദരന്റെ രണ്ടാം ഭാര്യയെ യുവാവ് തലക്കടിച്ച് കൊലപ്പെടുത്തി

പാട്‌ന: പ്രായം 30 ആയിട്ടും വീട്ടുകാര്‍ വിവാഹം കഴിപ്പിക്കാന്‍ തയ്യാറാകാത്തതില്‍ പ്രകോപിതനായ യുവാവ് സഹോദരന്റെ രണ്ടാം ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തി.ബിഹാറിലെ ഗോപാല്‍ഗഞ്ച് സ്വദേശി മനോജ് പണ്ഡിറ്റ് ആണ് സഹോദരനായ ഗണേഷ് പണ്ഡിറ്റിന്റെ(45) രണ്ടാം ഭാര്യയായ മീനാ ദേവിയെ(34) കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് മാസം മുമ്പാണ് ഗണേഷ് മീന ദേവിയെ വിവാഹം കഴിക്കുന്നത്.ഗണേഷിന്റെ ആദ്യ ഭാര്യ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. സഹോദരന്‍ രണ്ടാമതും വിവാഹം കഴിച്ചിട്ടും താന്‍ അവിവാതിനായി തുടരുന്നതാണ് മനോജിനെ പ്രകോപിപ്പിച്ചു. ഇതിനെച്ചൊല്ലി ഇയാള്‍ വീട്ടുകാരുമായി വഴക്ക് സ്ഥിരമായിരുന്നു.കഴിഞ്ഞ ദിവസവും വഴക്കുണ്ടായി. ഇതിനിടെ ഉറക്കത്തിലായിരുന്ന സഹോദരന്റെ ഭാര്യയെ മനോജ് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Loading...