മദ്യപാനത്തിനിടെ തര്‍ക്കം, യുവാവിനെ സുഹൃത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബാലരാമപുരത്ത് കട്ടച്ചിക്കുഴിയില്‍ മദ്യപാനത്തിനിടെ ഉണ്ടായ വാക്ക് തര്‍ക്കത്തില്‍ യുവാവിനെ സുഹൃത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ശ്യാമെന്ന യുവാവാണ് കൊല ചെയ്യപ്പെട്ടത്. ഇയാളുടെ സുഹൃത്തായ സതിയാണ് കൊല നടത്തിയതെന്നാണ് വിവരം. സതിയെ കണ്ടെത്താനായുള്ള അന്വേഷണം പോലീസ് തുടരുകയാണ്.

സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. വീട്ടുടമ ഉള്‍പ്പെടെ ഉള്ളവര്‍ ഉടന്‍ സ്ഥലത്തെത്തി ശ്യാമിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Loading...

ഓട്ടോഡ്രെവറായ ശ്യാം കട്ടച്ചിക്കുഴിയില്‍ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. ഇവര്‍ തമ്മില്‍ ശനിയാഴ്ച രാത്രി പത്ത് മണിയോടെ വാക്കുതര്‍ക്കമുണ്ടായെന്നാണ് സമീപവാസികള്‍ പറയുന്നത്. മദ്യപിച്ചെത്തിയ ശേഷം ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.