200 രൂപ ചോദിച്ചിട്ട് നല്‍കിയില്ല, യുവാവിനെ സുഹൃത്ത് വെടിവെച്ച് കൊലപ്പെടുത്തി

അലിഗഡ്: 200 രൂപ കടം ചോദിച്ചത് നല്‍കാഞ്ഞതിനെ തുടര്‍ന്ന് യുവാവ് സുഹൃത്തിനെ വെടിവെച്ച് കൊലപ്പെടുത്തി. ശനിയാഴ്ച അലിഗഡിലെ സിവില്‍ ലൈന്‍ പ്രദേശത്ത് വെച്ചാണ് സംഭവം നടന്നത്. 30കാരനായ അന്‍സാര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ ആസിഫ് എന്നയാളാണ് വെടിവെച്ചത്.

ആസിഫ് മയക്കുമരുന്നിന് അടിമയാണ്. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടതായി പോലീസ് പറയുന്നു. അന്‍സാറിനോട് മോട്ടോര്‍ സൈക്കിള്‍ ആവശ്യപ്പെട്ട് ആസിഫ് എത്തി. എന്നാല്‍ അന്‍സാര്‍ മോട്ടോര്‍ സൈക്കിള്‍ നല്‍കിയില്ല. വീണ്ടും എത്തിയ ആസിഫ് 200 രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അന്‍സാര്‍ അതും നല്‍കിയില്ല. ഇതോടെ കയ്യില്‍ കരുതിയ തോക്ക് ഉപയോഗിച്ച് ആസിഫ് വെടിയുതിര്‍ക്കുകയായിരുന്നു. തലയില്‍ വെടിയേറ്റ അന്‍സാര്‍ മരിച്ചു. സമീപമുണ്ടായിരുന്ന ഇരുചക്ര വാഹനത്തില്‍ അസിഫ് രക്ഷപ്പെടുകയായിരുന്നു.

Loading...