സുഹൃത്തിന്റെ ഭാര്യയുടെ നമ്പര്‍ സ്വന്തമാക്കി ഫോണ്‍വിളി, ഒടുവില്‍ സംഭവിച്ചത്

തന്റെ ഭാര്യയെ ഫോണ്‍ ചെയ്തതിന് 20കാരന്‍ സുഹൃത്തിനെ കുത്തി കൊന്നു. ആസാം സ്വദേശിയായ മുനീര്‍ എന്ന മോഹിന്ദ്രോ മിന്‍സ് എന്നയാളാണ് ബീഹാര്‍ സ്വദേശിയായ ദബ്ലു പാസ്വാനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ പത്തിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

വെല്‍ഡിംഗ് ജോലി ചെയ്ത് വന്നിരുന്ന മുനീര്‍ കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ പ്രത്യേക പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

Loading...

മുനീനും ദബ്ലുവും കമ്മസാന്ദ്രയിലെ ഒരു ഷെഡിലാണ് താമസിച്ചിരുന്നത്. ഇതിനിടെ മുനീന്റെ ഭാര്യയുടെ മൊബൈല്‍ നമ്ബര്‍ സംഘടിപ്പിച്ച ദബ്ലു അവരെ മൊബൈലില്‍ ബന്ധപ്പെട്ടു. പിന്നീട് ഇവര്‍ ദിവസവും മൊബൈലില്‍ സംസാരിക്കാന്‍ തുടങ്ങി. ഇതേക്കുറിച്ച് അറിഞ്ഞ മുനീന്‍ ദബ്ലുവിനെ അവര്‍ താമസിച്ചിരുന്ന ഷെഡില്‍ വച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.