കൊല്ലത്ത് യുവതിയെ അയല്‍വാസിയായ യുവാവ് കുത്തി കൊന്നു

കൊല്ലം: കൊല്ലത്ത് യുവതിയെ അയല്‍വാസി കുത്തി കൊലപ്പെടുത്തി. ഉല്‍യക്കോവിലില്‍ ആണ് സംഭവം. അഭിരാമി എന്ന 24 വയസുകാരിയാണ് കൊലചെയ്യപ്പെട്ടത്. മലിന ജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയത്. അഭിരാമിയുടെ അമ്മ ലീനയ്ക്കും കുറത്തേറ്റിട്ടുണ്ട്. പ്രതിയായ ഉമേഷ് ബാബു എന്ന് യുവാവിനും പരുക്ക് പറ്റിയിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. ഏറെ നാളുകളായി മലിന ജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് അഭിരാമിയുടെ കുടുംബവുമ ഉമേഷിന്റെ കുടുംബവുമായി തര്‍ക്കം നിലനിന്നിരുന്നു. ഉമേഷിന്റെ വീട്ടില്‍ നിന്നുമുള്ള മലിന ജലം അഭിരാമിയുടെ വീടിന് സമീപത്ത്ുകൂടെയാണ് ഒഴുക്കിയിരുന്നത്. ഇതേ തുടര്‍ന്ന് അഭിരാമി കൊല്ല് ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇരു കൂട്ടരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും അനുനയ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.

Loading...

ഇന്നലെ രാത്രി ഉമേഷ് ബാബു കത്തിയുമായി എത്തി അഭിരാമിയെയും ലീനയെയും ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചു തന്നെ അഭിരാമി മരിച്ചു.ഉമേഷിന് പരുക്ക് പറ്റിയത് നിലത്ത് കിടന്ന കത്തിയില്‍ വീണാണ്.ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.