സുരക്ഷിതമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ കോണ്ടം ധരിക്കണമെന്ന് പറഞ്ഞു; യുവാവ് ഒടുവില്‍ സ്ത്രീയോട് ചെയ്തത്

ബെംഗളൂരു: പലപ്പോഴും സുരക്ഷിതമല്ലാത്ത ശാരീരിക ബന്ധത്തിലൂടെ പല തരത്തിലുള്ള രോഗങ്ങളും പകര്‍ന്നേക്കാം. എച്ച് ഐ വി എയ്ഡ്‌സ് തുടങ്ങിയ മാരക രോഗങ്ങള്‍ പകരുന്നതിനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഗര്‍ഭ നിരോധന ഉറ ധരിക്കുകയാണ് ഇത്തരം രോഗങ്ങളില്‍ നിന്നും രക്ഷ നേടാനുള്ള പ്രധാന മാര്‍ഗം. ഇത്തരത്തില്‍ സുരക്ഷിതമായി ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ട ലൈംഗിക തൊഴിലാളിയെ ഇടപാടുകാരന്‍ ദാരുണമായി കൊലപ്പെടുത്തി.

പശ്ചിമ ബെംഗളൂരുവിലാണ് ഇത്തരത്തില്‍ ദാരുണമായ സംഭവം ഉണ്ടായത്. പ്രദേശത്തുള്ള സ്ത്രീയുടെ വീട്ടിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവും ആയി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മുകുന്ദ എച്ച് എച്ച് എന്ന 48കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ഗാര്‍ഡായ ഇയാള്‍ ഇലക്ട്രോണിക്‌സ് സിറ്റിക്കടുത്തുള്ള വീരസന്ദ്രയിലാണ് താമസം. പോലീസ് പിടിയിലായ പ്രതി കുറ്റം സമ്മതിച്ചു എന്നാണ് വിവരം.

Loading...

ജനുവരി 11ന് ഉച്ചയ്ക്ക് ഒരു മണിയോട ആണ് സ്ത്രീയും മുകുന്ദനും കണ്ടത്. മജസ്റ്റിക്കില്‍ വെച്ചാണ് ഇരുവരു കണ്ടത്. ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞ് കഴിയുന്ന സ്ത്രീക്ക് പ്രായപൂര്‍ത്തി ആകാത്ത ഒരു മകനുണ്ട്. മകനൊപ്പം ആയിരുന്നു ഇവര്‍ താമസിച്ച് വന്നത്. ലൈംഗിക തൊഴിലാളിയായ യുവതി ബന്ധത്തിനായി മുകുന്ദനോട് 2500 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഒടുവില്‍ 1500 രൂപയ്ക്ക് ഇരുവരും ധാരണയില്‍ എത്തി. അഡ്വാന്‍സായി 500 രൂപ വാങ്ങിയ അവര്‍ ബസിലും ഓട്ടോയിലും കയറി രാജാജിനഗറിലെ വസതിയില്‍ എത്തി.

മജസ്റ്റിക്കില്‍ നിന്ന് 500 രൂപ അഡ്വാന്‍സ് നല്‍കിയതായും വീട്ടില്‍ എത്തുമ്പോള്‍ ബാക്കി 1,000 രൂപ കൂടി നല്‍കിയതായും മുകുന്ദ പറഞ്ഞു. എന്നാല്‍ ഇതിനിടെ യുവതി സുരക്ഷിതമായ ലൈംഗിക ബന്ധത്തിന് കോണ്ടം ധരിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. പക്ഷേ, ഇത് മുകുന്ദ് നിരസിച്ചു. തന്റെ പണം തിരികെ നല്‍കാന്‍ മുകുന്ദ് യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതോടെ പണം ആവശ്യപ്പെടുകയോ കോണ്ടം ഇല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ബഹളം ഉണ്ടാക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തി എന്ന് മുകുന്ദ് പറഞ്ഞതായി പോലീസ് വ്യക്തമാക്കി.

‘അയാള്‍ തന്റെ ബാഗില്‍ നിന്ന് ഒരു കത്തി പുറത്തെടുത്തു, പണം തിരികെ നല്‍കിയില്ലെങ്കില്‍ കുത്തുമെന്ന് ഭീഷണിപ്പെടുത്തി. ആ നിമിഷത്തിലെ ദേഷ്യത്തില്‍ അയാള്‍ അവരുടെ വയറ്റില്‍ കുത്തി, അവള്‍ സഹായത്തിനായി നിലവിളിക്കാന്‍ തുടങ്ങി. വ്യാജ സ്വര്‍ണ്ണ മാലയും രണ്ട് മൊബൈലുകളും എടുത്ത് ഓടി രക്ഷപ്പെടുന്നതിന് മുമ്പ് സ്ത്രീയെ കൊലപ്പെടുത്താന്‍ തൊണ്ട മുറിക്കാന്‍ അയാള്‍ തീരുമാനിച്ചു,’- ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഉച്ചകഴിഞ്ഞ് 3.45 ഓടെയാണ് യുവതിയുടെ മകന്‍ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. സുബ്രഹ്മണ്യനഗര്‍ പോലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു. 150 ലധികം സിസിടിവി ക്യാമറകളില്‍ നിന്നുള്ള ഫൂട്ടേജ് വിശകലനം ചെയ്താണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി.