സംശയരോഗം; ആലപ്പുഴയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ഐടിസി കോളനിയിലെ ബേബി (31) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഭാര്യയിലുള്ള സംശയവുമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നതായി പോലീസ്.

കൊലപാതകത്തില്‍ ബേബിയുടെ ഭര്‍ത്താവ് പ്രകാശനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം അറിഞ്ഞ് മണ്ണഞ്ചേരി പോലീസെത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന പ്രതി പ്രകാശനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.