ലോക്ഡൗണ്‍: പുറത്തുപോകരുതെന്ന് പറഞ്ഞ ജ്യേഷ്ഠനെ അനുസരിച്ചില്ല;അനുജനെ കൊലപ്പെടുത്തി

മുംബൈ: കൊവിഡ് 19 പശ്ചാത്തലത്തില്‍ രാജ്യമൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആളുകളെ വീട്ടിലിരുത്താന്‍ പൊലീസും അധികാരികളും പാടുപെടുന്നതും നമ്മള്‍ കാണാറുണ്ട്. പരമാവധി വീട്ടില്‍ ഇരുന്നാല്‍ മാത്രമേ ഇതിന് ഒരു അന്ത്യമുണ്ടാകൂ എന്നാണ് പ്രധാനമന്ത്രിയും പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് ലംഘിച്ച് നിരവധി പേരാണ് ഇപ്പോഴും പുറത്തിങ്ങുന്നത്.

ലോക്ഡൗണില്‍ പുറത്തിറങ്ങരുതെന്ന നിര്‍ദേശം ലംഘിച്ചതിനെത്തുടര്‍ന്ന് അനുജനെ കൊല്ലപ്പെടുത്തിയിരിക്കുകയാണ് സഹോദരന്‍. മുംബൈയിലാണ് സംഭവം. മുംബൈയിലെ കാണ്ടിവാലിയിലാണ് സംഭവം ഉണ്ടായത്. 28 വയസ്സുകാരനായ രാജേഷ് ലക്ഷ്മി താക്കൂറാണ് അനുജന്‍ ദുര്‍ഗേഷിനെ കൊലപ്പെടുത്തിയത്.
ബുധനാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ പുറത്തു പോയതിനാണ് ഇയാൾ സഹോദരനെ കൊലപ്പെടുത്തിയത്.

Loading...

ലോക്ക്ഡൗണിനിടെ പുറത്തു പോകരുതെന്ന് അനുജന് ജ്യേഷ്ഠൻ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് അവഗണിച്ച് അനുജൻ പുറത്തു പോവുകയായിരുന്നു. ഇത് ജ്യേഷ്ഠനും ഭാര്യയും ചോദ്യം ചെയ്തു. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചത്. രാജേഷ് ലക്ഷ്മി താക്കൂർ ദുർഗേഷിനെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദുർഗേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പൂനെയിലെ പ്രൈവറ്റ് സ്ഥാപനത്തിലെ ജോലിക്കാരനാണ് കൊല്ലപ്പെട്ട ദുർഗേഷ്. രാജേഷ് ലക്ഷ്മി താക്കൂറിനെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.